സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ജനപ്രിയ പ്രഖ്യാപനവുമായി സര്‍ക്കാര്‍. കാഴ്ചക്കുറവുള്ളവര്‍ക്ക് കോണ്‍ടാക്ട് ലെന്‍സ് വാങ്ങുന്നതിനായി മുന്‍പ് നാല് വര്‍ഷം കൂടുമ്പോള്‍ നല്‍കിയിരുന്ന 1000 യൂറോ സഹായം ഇനി മുതല്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ നല്‍കും. തൊഴിലാളികള്‍ക്കും ഒപ്പം സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമാണ് സര്‍ക്കാര്‍ ഈ സഹായം നല്‍കുന്നത്.
മെഡിക്കല്‍ ആവശ്യമെന്ന രീതിയില്‍ കോണ്‍ടാക്ട് ലെന്‍സ് ആവശ്യമുള്ളവര്‍ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കി പോരുന്നത്. ഈ മാറ്റം ഉടന്‍ പ്രാബല്ല്യത്തില്‍ വരും. തലയില്‍ മുടിയില്ലാത്തതിനാല്‍ ഹെയര്‍ പീസ് , വിഗ് ഹെയര്‍ റീപ്ലേയ്‌സ്‌മെന്റ് എന്നിവ ഉപയോഗിക്കുന്ന 25-29 പ്രായപരിധിയിലുള്ളവര്‍ക്ക് 500 യൂറോ ഗ്രാന്റും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും ഉടന്‍ നിലവില്‍ വരും.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക