അയര്‍ലണ്ടില്‍ എച്ച്എസ്ഇയ്ക്ക് കീഴിലുള്ള ആശുപത്രികളില്‍ ചികിത്സയ്ക്കായി ഇപ്പോഴും കാത്തിരിക്കുന്നവര്‍ ഏറെയാണ്. ഇവര്‍കക്ക് രാജ്യത്തിന് പുറത്ത് യൂറോപ്യന്‍ യൂണിയനുള്ളില്‍ തന്നെ ചികിത്സാ സൗകര്യമൊരുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനകം തന്നെ ഇതിനായി EU CROSS BOARDER DIRECTIVE എന്ന പദ്ധതി നിലവിലുണ്ട്.
ഇപ്പോള്‍ പുതുതായി സ്‌പെയിനിലാണ് ഒരു ഹോസ്പിറ്റല്‍ ആരംഭിച്ചിരിക്കുന്നത്. HCB DENIA എന്ന ആശുപത്രി Costa Blanca, Alicanteയിലാണ് ആരംഭിച്ചിരിക്കുന്നത്. ദീര്‍ഘനാളായി അയര്‍ലണ്ടിലെ ആശുപത്രികളില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്കാണ് ഇവിടെ ചികിത്സ തേടാവുന്നത്.
യാത്രാ ചെലവ് രോഗികള്‍ തന്നെ വഹിക്കണം എന്നാ ചികിത്സാ ചെലവ് എച്ച്എസ്ഇ നല്‍കുന്നതാണ്. ഓരോ ചികിത്സയ്ക്കും എത്ര യൂറോയാണ് എച്ച്എസ്ഇ മടക്കി നല്‍കുന്നത് എന്നത് മുന്‍കൂട്ടി എച്ച്എസ്ഇയില്‍ നിന്നും അറിയാന്‍ സാധിക്കും.
hip replacements, knee operations, spinal procedures, cataract procedures, weight-loss surgeries and other treatments.എന്നീ ചികിത്സകള്‍ ഇവിടെ ലഭ്യമാണ്. ഇത്തരം ചികിത്സകള്‍ക്കായി നിരവധി ആളുകളാണ് അയര്‍ലണ്ടിലെ ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്.
സ്‌പെയിനില്‍ മാത്രമല്ല യൂറോപ്യന്‍ എക്കണോമിക് ഏരിയയിലെ രാജ്യങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പോലും ഇത്തരക്കാര്‍ക്ക് ചികിത്സ തേടാവുന്നതാണ്. മടങ്ങിയെത്തുമ്പോള്‍ എച്ച്എസ്ഇയുമായി ബന്ധപ്പെച്ചാല്‍ ചികിത്സാ ചെലവ് തിരികെ ലഭിക്കുകയും ചെയ്യും
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www2.hse.ie/services/schemes-allowances/cross-border-directive/