കാലാവസ്ഥ വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഡബ്ലിനില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില. ഡബ്ലിന്‍ ഫോണിക്‌സ് പാര്‍ക്കില്‍ 27.7 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു ഇന്നലെ അനുഭവപ്പെട്ടത്.
രാജ്യത്തെ എല്ലായിടങ്ങളിലും 20 ഡിഗ്രിക്ക് മുകളിലായിരുന്നു ഇന്നലത്തെ താപനില. ക്ലെയര്‍, കാര്‍ലോ, മീത്ത് കൗണ്ടികളില്‍ താപനില 25 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയത്.
വരും ദിവസങ്ങളില്‍ ചൂടിന് അല്‍പം കുറവുണ്ടായേക്കുമെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍. ചിലയിടങ്ങളില്‍ 23 ഡിഗ്രി സെല്‍ഷ്യസില്‍ തന്നെ തുടരാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച ചെറിയ മഴയുടെ സാധ്യത പറയുന്നുണ്ടെങ്കിലും ബുധന്‍ വ്യാഴം ദിവസങ്ങളില്‍ 17 മുതല്‍ 23 ഡിഗ്രി വരെയായിരിക്കും ചൂട്.