ആരോഗ്യമേഖലയില്‍ വമ്പന്‍ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ സില്‍വര്‍ സ്ട്രീം. മൂന്ന് പുതിയ കെയര്‍ ഹോമുകള്‍ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇവിടങ്ങളിലേയ്ക്കാണ് 500 പേരെ ഉടന്‍ നിയമിക്കാനൊരുങ്ങുന്നത്. മീത്തിലെ ഡ്യൂലിക്, കോര്‍ക്കിലെ റിവര്‍ സ്റ്റിക്, ലൂത്തിലെ ഡണ്ടാള്‍ക്ക് എന്നിവിടങ്ങളിലാണ് പുതിയ കെയര്‍ ഹോമുകള്‍ ആരംഭിക്കുന്നത്.
ഹോം ഫെസിലിറ്റി ജീവനക്കാര്‍, നഴ്സുമാര്‍, കെയര്‍ അസിസ്റ്റന്‍സ്, ഫിസിയോ തെറാപ്പിസ്റ്റുമാര്‍ എന്നി മേഖലകളിലാണ് ജീവനക്കാരെ നിയമിക്കുന്നത്. 11 കെയര്‍ ഹോമുകളാണ് നിലവില്‍ സില്‍വര്‍ സ്ട്രീം ഗ്രൂപ്പിന് അയര്‍ലണ്ടിലുള്ളത്. വയോജന പരിപാലന മേഖലയില്‍ അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരമായാണ് തങ്ങള്‍ കൂടുതല്‍ സെന്ററുകള്‍ ആരംഭിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
റിവര്‍ സ്റ്റിക്കിലെ കെയര്‍ ഹോമിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി മിഹോള്‍ മാര്ട്ടിന് നിര്‍വ്വഹിച്ചു.