അമേരിക്കന്‍ യാത്രയ്ക്ക് ഇനി കോവിഡ് പരിശോധന ആവശ്യമില്ല

അയര്‍ലണ്ടില്‍ നിന്നും അമേരിക്കയ്ക്ക് ഉള്ള യാത്രകള്‍ക്ക് ഇനി പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് പരിശോധനയുടെ ആവശ്യം ഇല്ല. കോവിഡ് മുക്തി നേടിയ സര്‍ട്ടിഫിക്കറ്റും ഇനി കാണിക്കേണ്ടതില്ല. ഇന്നുമുതലാണ് ഈ ഇളവുകള്‍ നിലവില്‍ വന്നിരിക്കുന്നത്.

യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് ഇക്കാര്യത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്. നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ ആവശ്യം ഇല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. 18 വയസ്സിന് താഴെയുള്ളവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ബന്ധമില്ല. ഇയു ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് അമേരിക്ക അംഗീകരിച്ചിട്ടുണ്ട്.

Share This News

Related posts

Leave a Comment