അയര്‍ലണ്ടില്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവര്‍ക്ക് കാലതാമസം വരുന്നു എന്ന ആരോപണം അതിശക്തമാണ്. നിലവില്‍ എതാണ്ട് 1,95000 അപേക്ഷകള്‍ കെട്ടിക്കിടപ്പുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. എന്നാല്‍ പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ ഇത്രമാത്രം കാലതാമസം വരുന്നതിന് കാരണം വ്യക്തമാക്കിയിരിക്കുകയാണ്. വിദേശകാര്യ വകുപ്പ്.
പാസ്‌പോര്‍ട്ട് അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ വിദേശകാര്യ മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അപേക്ഷകള്‍ പൂരിപ്പിക്കുന്നതില്‍ സംഭവിക്കുന്ന പിഴവാണ് പാസ്‌പോര്‍ട്ടുകള്‍ ലഭിക്കാന്‍ കാലതാമസം വരാന്‍ കാരണമെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കി. പുതുതായി ലഭിക്കുന്ന അപേക്ഷകളില്‍ 40 ശതമാനം അപേക്ഷകളും തെറ്റായ രീതിയിലാണ് പൂരിപ്പിച്ചിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
സാധാരണ പാസ്‌പോര്‍ട്ടിനായി അപേക്ഷകള്‍ നല്‍കിയാല്‍ പത്ത് മുതല്‍ പതിനഞ്ച് ദിവസം വരെ കാലതാമസം വരും. കുട്ടികളുടെ പാസ്‌പോര്‍ട്ടിനായി കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരുന്നതിനാല്‍ 40 ദിവസം വരെ എടുക്കാനും സാധ്യതയുണ്ട്. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ നല്‍കുന്നവര്‍ കൃത്യമായി പൂരിപ്പിച്ച് നല്‍കുക എന്നതാണ് അനാവശ്യ കാലതാസം ഒഴിവാക്കാനുള്ള എളുപ്പ വഴി.