ഐറീഷ് റെസിഡന്‍സി പെര്‍മിറ്റ് ഇളവുകള്‍ മേയ് 31 വരെ

കോവിഡ് മഹാമാരി ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ഐറീഷ് റെസിഡന്‍സി പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഈ മാസം 31 ന് അവസാനിക്കും. റെസിഡന്‍സി പെര്‍മിറ്റിന്റെ കാലാവധി തീരുകയും എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ കാലതാമസത്തെ തുടര്‍ന്ന് പുതുക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്തവര്‍ക്കായിരുന്നു ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ ഈ ഇളവിന്റെ പരിധിയില്‍ ഉണ്ടായിരുന്നവര്‍ക്ക് ഇതുവരെ പെര്‍മിറ്റ് പുതുക്കി ലഭിച്ചിട്ടില്ലെങ്കില്‍ മെയ് 31 ന് ശേഷവും അയര്‍ലണ്ടില്‍ തുടരാവുന്നതാണ്. 2020 മാര്‍ച്ച് വരെ കാലാവധിയുണ്ടായിരുന്ന പെര്‍മിറ്റുകള്‍ കാലഹരണപ്പെടുകയും പുതിയവ ലഭിക്കാന്‍ കാലതാമസം വരികയും ചെയ്തതോടെയായിരുന്നു സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

നിലവില്‍ അപേക്ഷകളുടെ ബാഹുല്ല്യം മൂലം പെര്‍മിറ്റ് പുതുക്കുന്നതിന് പത്ത് മുതല്‍ പന്ത്രണ്ട് ആഴ്ചവരെ കാലതാമസം വരുന്നുണ്ട്. ഇപ്പോള്‍ ഓണ്‍ലൈനായാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷിക്കുമ്പോള്‍ ഒആര്‍ഇജി നമ്പരും രസീതും ലഭിക്കും ഇത് അപേക്ഷിച്ചുണ്ടെന്നതിന്റെ തെളിവായി ഉപയോഗിക്കാവുന്നതാണ്.

രാജ്യത്തുള്ള വിദേശ വിദ്യാര്‍ത്തികളപുടെ പാസ്‌പോര്‍ട്ടില്‍ സാധുവായ ലാന്‍ഡിംഗ് സ്റ്റാമ്പ് ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും തൊഴിലുടമകള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share This News

Related posts

Leave a Comment