മങ്കി പോക്‌സ് രോഗം ചില യൂറോപ്യന്‍ രാജ്യങ്ങളിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന ജാഗ്രതയിലേയ്ക്ക് കടക്കുകയാണ് രാജ്യങ്ങള്‍. പടിഞ്ഞാറന്‍ ആഫ്രീക്കയില്‍ കണ്ടുവന്നിരുന്ന രോഗമാണ് ഇപ്പോള്‍ യൂറോപ്പിലുമെത്തിയിരിക്കുന്നത്. പനിയും ദേഹത്ത് കുരുക്കളുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.
ബെല്‍ജിയം കാനഡ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, യുകെ , ഇറ്റലി എന്നിവിടങ്ങളില്‍ ഇതിനകം രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. രാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോഴും യാത്രകളും കൂടിച്ചേരലുകളും നടക്കുന്ന സാഹചര്യത്തിലാണ് എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കുന്നത്.
അയര്‍ലണ്ടിലും ആരോഗ്യവകുപ്പ് ഇതിനകം ഒരു മാനേജ്‌മെന്റ് ടീമിനെ രൂപീകരിച്ച് കഴിഞ്ഞു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലേയും വിദഗ്ദരെ ഉള്‍പ്പെടുത്തിയാണ് മാനേജ്‌മെന്റ് ടീം രൂപീകരിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധി വിദഗ്ദര്‍, നാഷണല്‍ വൈറസ് റഫറന്‍സ് ലബോറട്ടറിയിലെ വിദഗ്ദര്‍, എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ശരീരശ്രവങ്ങള്‍, മുറിവുകള്‍ എന്നിവയിലൂടെയാണ് ഈ രോഗം പകരുന്നത്.