അലൈഡ് ഐറിഷ് ബാങ്ക്‌സ് (AIB) പുതിയ ജീവനക്കാരെ നിയമിക്കുന്നു. എഴുനൂറോളം പേരെയാണ് നിയമിക്കുന്നത്. താത്ക്കാലികമായാണ് നിയമനം. അള്‍സ്റ്റര്‍ ബാങ്ക് (Ulster Bank), കെബിസി (KBC Bank Ireland) എന്നീ ബാങ്കുകളില്‍ നിന്നുള്ള കൂടുതല്‍ ഉപഭോക്താക്കള്‍ AIB യില്‍ അക്കൗണ്ട് ആരംഭിക്കാന്‍ എത്തുന്നുണ്ട്.
ഇവരെ സഹായിക്കാനും അക്കൗണ്ട് ഓപ്പണിംഗ് വളരെ വേഗത്തലാക്കി ഉപഭോക്താക്കളെ സഹായിക്കാനാണ് ഇത്രയധികം നിയമനങ്ങള്‍ നടത്തുന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ആയിരത്തോളം ആളുകളുടെ സേവനം ആവശ്യമായി വരും എന്നാല്‍ ഇതില്‍ 300 പേരെ നിലവിലുള്ള സ്റ്റാഫുകളില്‍ നിന്നു തന്നെ നിയമിക്കും.
വരും ദിവസങ്ങളില്‍ തന്നെ നിയമനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ബാങ്ക് പുറത്ത് വിടും