KBC All Ireland Badminton Tournament 2022

കേരളാ ബാഡ്മിന്റൺ ക്ലബ്ബിന്റെ (KBC) ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുള്ള ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് മുൻ വർഷങ്ങളിലെപ്പോലെ തന്നെ വർണ്ണോജ്വലമായി  ഈ വരുന്ന മെയ് 14 ആം തിയതി ബാൽഡോയലിലെ ബാഡ്മിന്റൺ ക്ലബ്ബിൽ വെച്ച് നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.
എല്ലാവരിലേക്കും ബാഡ്മിന്റൺ  എന്ന ലക്ഷ്യത്തോടെ ബാഡ്മിന്റൺ അയർലണ്ടുമായി ചേർന്ന് അയർലണ്ടിലെ പ്രവാസികളും സ്വദേശിയരുമായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബാഡ്മിന്റൺ അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തപ്പെടുന്ന ഈ ടൂർണമെന്റ് അയർലണ്ടിൽ ബാഡ്മിന്റൺ  സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലും ജനപ്രീയമാക്കുന്നതിലും വളരെ വലിയ പങ്കുവഹിക്കുന്നു.
വിവിധ ഗ്രൂപ്പുകളിലായി അയർലണ്ടിലെ നാനാ ഭാഗത്തുനിന്നുമുള്ള പ്രമുഖ ക്ലബുകൾ മറ്റുരക്കുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ അതിന്റെ അന്തിമ ഘട്ടത്തിലേക്ക്  അടുക്കുന്നു.  അയർലണ്ട് മലയാളികൾ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ടൂർണമെന്റുകളിലൊന്നായ KBC All Ireland ബാഡ്മിന്റൺ ടൂർണമെന്റിലേക്ക് പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന്  സംഘാടകർ അറിയിച്ചു.
അയർലണ്ടിലെ ഇതര ക്ലബുകളിൽ അംഗത്വം എടുക്കാത്തവർക്കും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്, കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
🏸 ജോമോൻ – 0871254104
🏸 സിജു –  0877778744
.
Share This News

Related posts

Leave a Comment