അയര്‍ലണ്ടില്‍ ഭവനപ്രതിസന്ധി രൂക്ഷമാകുമ്പോള്‍ വിദേശ നേഴ്‌സുമാര്‍ക്കായി ശബ്ദമുയര്‍ത്തി എന്‍എംബിഐ. നിലവില്‍ ഭവന പ്രതിസന്ധിയില്‍ വലയുന്ന ആയിരക്കണക്കിന് നേഴ്‌സുമാര്‍ക്ക് വീടുകള്‍ ക്രമീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്‍എംബിഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിദേശ നേഴ്‌സുമാര്‍ ഭവനപ്രതിസന്ധിയില്‍ വലയുന്നത് ആരോഗ്യമേഖലയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും നേഴ്‌സുമാരുടെ ക്ഷാമത്തിലേയ്ക്ക് തന്നെ കാര്യങ്ങള്‍ എത്തിയേക്കുമെന്നുമുള്ള ആശങ്കയും ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ഏകദേശം അയ്യായിരത്തോളം നേഴ്‌സുമാരുടെ ഒഴിവാണ് ഉണ്ടാകാനിടയുള്ളതെന്നും ഭവനപ്രതിസന്ധി തുടര്‍ന്നാല്‍ അത് റിക്രൂട്ട്‌മെന്റിനെ തന്നെ ബാധിക്കുമെന്നും എന്‍എംബിഐ പറയുന്നു.