യുദ്ധം മുറുകുന്നു ; അയര്‍ലണ്ടിലും ഇന്ധന വില ഉയര്‍ന്നേക്കും

യുക്രൈനെതിരെയുള്ള റഷ്യയുടെ യുദ്ധം മുറുകുമ്പോള്‍ ക്രൂഡ് ഓയില്‍ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. ഇതിന്റെ അലയൊലികള്‍ അയര്‍ലണ്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സ്ഥലങ്ങളില്‍ ഇതിനകം തന്നെ പെട്രോള്‍ വില 1.80 യൂറോ കടന്നു.

രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ ശരാശരി വില 1.80 യൂറോയ്ക്ക് മുകളിലാണ്. ഇത് ലിറ്ററിന് രണ്ട് യൂറോയിലേയ്ക്ക് ഉടന്‍ എത്തുമെന്നാണ് വിവരം. ഡബ്ലിനില്‍ ചിലയിടങ്ങളില്‍ പ്രീമിയം പെട്രോള്‍ രണ്ട് യൂറോയ്ക്ക് വില്‍പ്പന നടന്നാതയും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് അണ്‍ലീഡഡ് പെട്രോള്‍ വില ചിലയിടങ്ങളില്‍ 1.80 മുതല്‍ 1.90 വരെയാണ്. വില രണ്ട് യൂറോയിലേയ്‌ക്കെത്തിയാല്‍ ഒരു സാധാരണ കാറിന് ഒരു വര്‍ഷം കുറഞ്ഞത് 2400 യൂറോയോളം വരും ഇന്ധന ചെലവ്. അതായത് മുമ്പത്തേതിനെ അപേക്ഷിച്ച് ഏകദേശം 770 യൂറോയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇന്ധന വില വര്‍ദ്ധിച്ചാല്‍ അതൊടൊപ്പം മററ് ജീവിത ചെലവുകളും വര്‍ദ്ധിക്കും. ഇത് സാധാരണക്കാരന്റെ കടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിക്കുമെന്നതില്‍ തര്‍ക്കമില്ല.

Share This News

Related posts

Leave a Comment