രാജ്യത്തെ സുപ്രധാന കോവിഡ് നിയന്ത്രണങ്ങളിലൊന്നായിരുന്ന മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അതിശക്തമായ കോവിഡ് നിയന്ത്രണങ്ങളില്‍ നിന്നും മാസ്‌ക് പോലും ധരിക്കേണ്ടതില്ല എന്ന തീരുമാനത്തിലേയ്ക്കുള്ള അയര്‍ലണ്ടിന്റെ മാറ്റം ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
കോവിഡിനെ പേടിക്കേണ്ട മറിച്ച് കോവിഡിനൊപ്പം തന്നെ പരമാവധി ജാഗ്രതയോടെ മുന്നോട്ട് പോകാമെന്നതാണ് ഭരണകൂടത്തിന്റെ നയം. അടുത്ത തിങ്കളാഴ്ച മുതലാകും നിയന്ത്രണങ്ങള്‍ ഒഴിവാകുക. എന്നാല്‍ ചീഫ്
മെഡിക്കല്‍ ഓഫീസറും ആരോഗ്യമന്ത്രിയുമടക്കം പറയുന്ന ചില കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്.
മാസ്‌ക് ധരിക്കണമെന്ന നിയമത്തിലെ നിബന്ധന എടുത്തുമാറ്റുകയാണെങ്കിലും ആളുകള്‍ മാസ്‌ക് ധരിക്കുന്നതാവും നിലവിലെ സാഹചര്യത്തില്‍ ഉചിതം എന്നാണ് ഇവര്‍ പറയുന്നത്. പ്രത്യേകിച്ച് പൊതുഗതാഗത സംവിധാനങ്ങളിലും നിരവധി ആളുകള്‍ കൂടുന്ന മറ്റിടങ്ങളിലും . എന്തായാലും ഇനി മാസ്‌ക് ധരിക്കാന്‍ പറഞ്ഞ് വടിയുമായി പിന്നില്‍ സര്‍ക്കാര്‍ ഉണ്ടാവില്ല. എന്തുവേണമെന്ന് സ്വയം തീരുമാനിക്കാം