ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്” സീസൺ 1 ലെ അവസാന ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയായിൽ ട്രെൻഡിങ് ചാർട്ടിൽ ഇടം നേടി ശ്രദ്ധേയമാകുന്നു.
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനു സുപരിചിതനായ ഗായകനും ആരോഗ്യ മേഖലാ പ്രവർത്തകനുമായ ‘ലിൻസൻ തോമസ്’ ആലപിച്ച “നിലാ നിലാ”എന്ന് തുടങ്ങുന്ന ഗാനമാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ വിനോദ് വേണു എഴുതിയ മനോഹര ഗാനം അയർലണ്ടിലെ പ്രകൃതിസുന്ദരമായ പാർക്കുകളുടെയും ഫോർട്ടുകളുടെയും പാശ്ചാത്തലത്തിൽ ആണ് വിഷ്വൽ ചെയ്തിരിക്കുന്നത്.
ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ അയർലണ്ട് എപ്പിസോഡിലൂടെയാണ് ലിൻസനെ ഫോർ മ്യൂസിക്സ് കണ്ടെത്തിയത്.
സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്ഗി”ലൂടെ അയർലൻഡിൽ നിന്നുള്ള പത്തൊൻപതോളം പുതിയ പാട്ടുകാരെയാണ് ഫോർ മ്യൂസിക്സ്
സംഗീതലോകത്തിന് സമ്മാനിച്ചത്. അയർലൻഡിന്റെ മനോഹരമായ ദൃശ്യഭംഗി ക്യാമറയിലാക്കിയിരിക്കുന്നത് അലൻ ജേക്കബ്, ഷൈജു ലൈവ്, അജിത് കേശവൻ, ടോബി വർഗീസ്, ഫോട്ടോ ഫാക്ടറി,അനൂപ് രാജു എന്നിവർ ചേർന്നാണ്. കിരൺ വിജയ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.
മനോഹരമായ ഒരു പ്രണയത്തിന്റെവിവിധ ഭാവനകൾ ആണ് “നിലാ നിലാ” എന്ന ഈ പാട്ടിന്റെ ഇതിവൃത്തം. മനസ്സ് നിറക്കുന്ന ഈ ഗാനത്തിന്റെ സംഗീതവും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഫോർ മ്യൂസിക്സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടുകൾ റീലീസ് ആയിരിക്കുന്നത്.
ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്റെ കീഴിൽ ജിംസൺ ജെയിംസ് ആണ് “മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്.കൂടുതൽ പുതുമകളോടെ “മ്യൂസിക് മഗ്” രണ്ടും മൂന്നും സീസണുകൾ 2022 ഫെബ്രുവരി , മാർച്ച് , ഏപ്രിൽ മാസങ്ങളിൽ അയർലണ്ടിലും യു കെ യിലുമായി നടക്കുന്നതാണ്.
Share This News