വീടുകള്‍ക്ക് ഊര്‍ജ്ജ സംരക്ഷണ പദ്ധതിക്കായി ഗ്രാന്റ് അനുവദിച്ചു

രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജ സംരക്ഷണ പദ്ധതിയുമായി സര്‍ക്കാര്‍. 2030 ഓടെ 500,000 വീടുകള്‍ B2 ഗ്രേഡിലെയ്ക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പദ്ധതി. ആകെ എട്ട് ബില്ല്യണ്‍ യൂറോയുടെ പദ്ധതിയാണിത്. ഒരു വീടിന് പല വിഭാഗങ്ങളിലായി 25000 രൂപ വരെ ഗ്രാന്റ് ലഭിക്കും.

ഇതിനായി മാര്‍ച്ച് മാസം മുതല്‍ അപേക്ഷകള്‍ നല്‍കി തുടങ്ങാം. ഹീറ്റ് പമ്പ് ഇന്‍സ്റ്റലേന്‍, സീലിംഗ് വാള്‍ ഇന്‍സുലേഷന്‍, എക്‌റ്റേണല്‍ വാതിലുകളും ഓപ്പണിംഗുകളും പ്രവര്‍ത്തിപ്പിക്കല്‍ എന്നിവയ്ക്ക് ഗാന്റ് ലഭിക്കും. വീടുകളുടേയും കെട്ടിടങ്ങളുടേയും ഊര്‍ജ്ജ സംരക്ഷണ സംവിധാനങ്ങള്‍ കാര്യക്ഷമമമല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ ഊര്‍ജ്ജ സംരക്ഷണ പദ്ധതികള്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് വീടുകളില്‍ ഊര്‍ജ്ജ സംരക്ഷ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത്.

താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ ഊര്‍ജ്ജ നവീകര പദ്ധതികളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.

Share This News

Related posts

Leave a Comment