റഷ്യ – യുക്രൈന്‍ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില ഉയരുന്നത് അയര്‍ലണ്ടിനും തിരിച്ചടിയാകുന്നു. പെട്രോളിന്റെ വില ലിറ്ററിന് രണ്ട് യൂറോയ്ക്ക് മുകളിലെത്തുമെന്നാണ് എണ്ണ വിപണിയിലെ വിദഗ്ദരുടെ മുന്നറിയിപ്പ്.
രാജ്യത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ മിനി ബഡ്ജറ്റ് ഉണ്ടാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും ഒപ്പം നികുതി കുറയ്ക്കാന്‍ തയ്യാറല്ലെന്ന സര്‍ക്കാര്‍ നിലപാടും പെട്രോള്‍ വില വര്‍ദ്ധനയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നുണ്ട്. വില വര്‍ദ്ധന് നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ പാക്കേജിലേയ്ക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.