പിപിഎസ് നമ്പറുകള്‍ ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടി

രാജ്യത്ത് പിപിഎസ് നമ്പറുകള്‍ക്ക് അപേക്ഷിച്ചിട്ട് ലഭിക്കാനുള്ള കാലതാമസംമൂലം ബുദ്ധിമുട്ടിലായവര്‍ക്ക് ആശ്വാസവാര്‍ത്ത. അപേക്ഷകള്‍ തീര്‍പ്പാക്കി നമ്പറുകള്‍ വേഗത്തിലാക്കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

അപേക്ഷകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് പല വിദേശ പൗരന്‍മാരുടേയും ജോലിയെ ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിവിധ കേണുകളില്‍ നിന്നും കാലതാമസത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടപടികള്‍ ത്വരിത ഗതിയിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

അയര്‍ലണ്ടില്‍ പലജോലികള്‍ക്കും മുഴുവന്‍ ശമ്പളം ലഭിക്കുന്നതിന് പിപിഎസ് നമ്പര്‍ ആവശ്യമാണ്. നിലവില്‍ അയ്യായിരത്തോളം അപേക്ഷകളാണ് സര്‍ക്കാരിന് മുമ്പില്‍ കെട്ടിക്കിടക്കുന്നത്. അപേക്ഷകള്‍ പരിശോധിച്ച് വേഗത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതായി ബന്ധപ്പെട്ട മന്ത്രാലയം വ്യക്തമാക്കി.

Share This News

Related posts

Leave a Comment