കോവിഡിനെതിരായ ബൂസ്റ്റര്‍ ഡോസ് എല്ലാവരും സ്വീകരിച്ചിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ദര്‍. ഒമിക്രോണ്‍ അടക്കമുള്ള വകഭേദങ്ങള്‍ ഗുരുതരമാകുന്നത് തടയാന്‍ ഇതിന് സാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് ഏറ്റവുമൊടുവിലായി തങ്ങളുടെ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
വാക്‌സിന്‍ ഒന്നാം ഡോസിനും രണ്ടാം ഡോസിനും പുറമേ ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിച്ചിട്ടുള്ളവര്‍ക്ക് പ്രതിരോധ ശേഷി വളരെ കൂടുതലാണെന്നും ഒമിക്രോണ്‍ ബാധിച്ചാലും ചെറിയ ലക്ഷണങ്ങള്‍ കാട്ടി ഇത് അവസാനിക്കുമെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതിന്റെ ആവശ്യകതയേ വരുന്നില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് ആദ്യ തരംഗത്തിലേയും രണ്ടാം തരംഗത്തിലേയും ഒപ്പം ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കോവിഡ് വ്യാപനത്തിലേയും കണക്കുകള്‍ നിരത്തിയാണ് ഏജന്‍സി തങ്ങളുടെ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചാല്‍ പ്രയമേറിയവരിലും ഗുരുതര രോഗമുള്ളവരിലും പോലും മരണ നിരക്ക് കുറയുമെന്നും ഇവര്‍ പറയുന്നു. യോഗ്യരായ എല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും പഠനം നടത്തിയ ഏജന്‍സി ആവശ്യപ്പെട്ടു.