രാജ്യത്ത് കൂടുതല്‍ ആളുകള്‍ ഇന്നുമുതല്‍ വര്‍ക്ക് ഫ്രം ഹോം വിട്ട് ഓഫീസുകളിലയ്ക്ക് നീങ്ങും. സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയതോടെയാണ് ജോലി സാഹചര്യങ്ങളില്‍ വിത്യാസം ഉണ്ടാകുന്നത്. ജോലിക്കാരടക്കമുള്ളവര്‍ വീടുകളില്‍ നിന്നും ഓഫീസില്‍ പോയി തുടങ്ങുന്നത് ഗതാഗതമേഖലയ്ക്കും വ്യാപാര വ്യവസായ മേഖലകള്‍ക്കും കൂടുതല്‍ ഉണര്‍വ്വ് നല്‍കുമെന്നാണ് കരുതുന്നത്.
A phased return to physical workplaces for all staff can commence from Monday. pic.twitter.com/A60PIHZvC0
— Stephen Donnelly (@DonnellyStephen) January 21, 2022
ഓഫീസുകള്‍ കൂടുതല്‍ സജീവമാകുന്നതോടെ രാജ്യത്തെ വ്യവസായ മേഖല കൂടുതല്‍ ഉണര്‍വ്വ് കൈവരിക്കുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതും ഇത് തന്നെയാണ്. വര്‍ക്ക് ഫ്രം ഹോം പൂര്‍ണ്ണമായും ഓഫിസുകളിലേയ്ക്ക് മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിവിധ തൊഴിലാളി സംഘടനകളുമായും ഇതിനകം ചര്‍ച്ച നടത്തി കഴിഞ്ഞു.