രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ ആശുപത്രികളില്‍ കിടക്കകളുടെ ലഭ്യത കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. പതിനായിരത്തിന് മുകളില്‍ കോവിഡ് കേസുകളാണ് ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയതിരിക്കുന്നത്. ഇതില്‍ 6329 കേസുകള്‍ പിസിആര്‍ ടെസ്റ്റുകള്‍ വഴിയും 4810 കേസുകള്‍ ആന്റിജന്‍ ടെസ്റ്റുകള്‍ വഴിയും സ്ഥിരീകരിച്ചവയാണ്.
രാജ്യത്ത് 13 ഹോസ്പിറ്റലുകളില്‍ ഐസിയു കിടക്കകള്‍ ലഭ്യമല്ല എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രാജ്യത്ത് ലഭ്യമായ 320 ഐസിയു/എച്ച്ഡിയു കിടക്കകളില്‍ 271 കിടക്കളിലും മുതിര്‍ന്നവരും 23 കിടക്കളില്‍ കുട്ടികളും ചികിത്സയിലാണ്. 25 ബെഡ്ഡുകളാണ് ഇനി ലഭ്യമായിട്ടുള്ളത്. ജനുവരി 16 നാണ് അവസാന കണക്കുകള്‍ എച്ച്എസ്ഇ പുറത്ത് വിട്ടത്.