കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉടനെന്നു സൂചന

രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉടനെന്ന് സൂചന. വ്യാഴാഴ്ച ചേരുന്ന നാഷണല്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം (NPHET) മീറ്റിംഗില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്.

ഹോസ്പിറ്റാലിറ്റി മേഖലയിലെ പബ്ബുകളും റസ്റ്റോറന്റുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പഴയ രീതിയിലേയ്ക്ക് മാറ്റുമെന്നാണ് കരുന്നത്. നിലവില്‍ ഇവര്‍ക്ക് രത്രി എട്ടുമണിവരെയാണ് പ്രവര്‍ത്തനാനുമതി. ഇത് അര്‍ദ്ധരാത്രിവരെയാക്കിയേക്കും. ഔട്ട് ഡോര്‍ ഇവന്റുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന അത്രയും ആളുകളെ പങ്കെടുപ്പിക്കാം എന്ന തീരുമാനത്തിനും സാധ്യതയുണ്ട്.

ഇന്‍ഡോര്‍ ഇവന്റുകള്‍ക്ക് 100 പേര്‍ എന്ന നിബന്ധന എടുത്തുമാറ്റിയേക്കും. ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോമില്‍ നിന്നും ഓഫീസില്‍ പോയി ജോലി ചെയ്യാനുള്ള അനുമതിയും നല്‍കും. വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭായോഗം NPHET തീരുമാനങ്ങള്‍ക്ക് അംഗീകരാം നല്‍കിയാല്‍ ഇത് ഈ മാസം അവസാനത്തോടെ നടപ്പിലാക്കാനാണ് സാധ്യത.

Share This News

Related posts

Leave a Comment