അനധികൃത കുടിയേറ്റക്കാര്‍ക്ക് റഗുലറൈസ് ചെയ്യാന്‍ അവസരം

അയര്‍ലണ്ടില്‍ അനധികൃതമായി താമസിച്ചു വരുന്ന കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ രേഖകള്‍ റെഗുലറൈസ് ചെയ്യാന്‍ അവസരം. ഈ മാസം 31 മുതലാണ് ഇതിനായി അവസരമുള്ളത്. കുട്ടികള്‍ക്ക് മൂന്ന് വര്‍ഷമാണ് സര്‍ക്കാര്‍ കാലാവധി പറഞ്ഞിരിക്കുന്നത്. ജൂലൈ 31 വരെയാണ് അവസരം. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ഇരുപതിനായിരത്തോളം ആളുകള്‍ക്ക് ഇത് ഗുണം ചെയ്യും.

ഇന്ത്യക്കാരടക്കം നിരവധി പേര്‍ക്ക് ഇത് ഗുണം ചെയ്യും എന്നാണ് വിലയിരുത്തല്‍. സ്റ്റുഡന്റ് വിസയിലെത്തി പഠനം കഴിഞ്ഞ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാത്തവര്‍ക്കും ഈ അവസരം വിനിയോഗിക്കാവുന്നതാണ്. തങ്ങളുടെ താമസരേഖകള്‍ നിയമപരമാക്കാന്‍ ഇത് ഇവര്‍ക്ക് സുവര്‍ണ്ണാവസരമാണ്.

താമസര രേഖകള്‍ റെഗുലറൈസ് ചെയ്തു കഴിഞ്ഞാല്‍ ഇഷ്ടമുള്ള ജോലിക്ക് അപേക്ഷിക്കാനും ഇതിനുശേഷം ഭാവിയില്‍ പൗരത്വത്തിന് അപേക്ഷിക്കാനും സാധിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://irishimmigration.ie/regularisation-of-long-term-undocumented-migrant-scheme

Share This News

Related posts

Leave a Comment