സൈബര്‍ ഇടങ്ങളില്‍ പിടിമുറുക്കാനൊരുങ്ങി സര്‍ക്കാര്‍

രാജ്യത്ത് സൈബര്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍ . ഇതിനായി ഓണ്‍ലൈന്‍ സേഫ്റ്റി ആന്‍ഡ് മീഡിയ റെഗുലേഷന്‍ ബില്‍ സര്‍ക്കാരിന്റെ അനുമതിക്കായി വകുപ്പ് മന്ത്രി സമര്‍പ്പിച്ചു. ഒരു ഓണ്‍ലൈന്‍ സേഫ്റ്റി കമ്മീഷണറെ നിയമിക്കുക എന്നതാണ് ബില്ലിലെ പ്രധാന നിര്‍ദ്ദേശം സോഷ്യല്‍ മീഡിയയിലടക്കം വരുന്ന ദോഷകരമായ ഉള്ളടക്കങ്ങള്‍ തടയുക എന്നതായിരിക്കും കമ്മീഷണറുടെ പ്രധാന ചുമതല.

ക്രിമിനല്‍ മെറ്റിരിയല്‍, സൈബര്‍ ബുള്ളിയിംഗ്, സെല്‍ഫ് ഹാം മെറ്റീരിയല്‍, ആത്മഹത്യ പ്രേരണാ ഉള്ളടക്കങ്ങള്‍, തെറ്റായ ഭക്ഷണ ക്രമങ്ങളെ പ്രോത്സാഹിപ്പിക്കല്‍ എന്നിവയ്‌ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുവാന്‍ കമ്മീഷണര്‍ക്ക് അധികാരമുണ്ടായിരിക്കും.

ഇത്തരം സംഭവങ്ങളില്‍ അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ നിയമിക്കാനും കമ്മീഷണര്‍ക്ക് അധികാരമുണ്ടായിരിക്കും. ഉടന്‍ തന്നെ കമ്മീഷണറെ നിയമിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ തന്നെ നിയമിക്കുകയും ചെയ്യും.

Share This News

Related posts

Leave a Comment