രാജ്യത്ത് കോവിഡ് ടെസ്റ്റ് റിസല്‍ട്ട് രജിസ്ട്രേഷന് സംവിധാനത്തില്‍ കാതലായ മാറ്റം വരുത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. അടുത്തയാഴ്ചമുതല്‍ ആന്റിജന്‍ ടെസ്റ്റുകളും രജിസ്റ്റര്‍ ചെയ്യും. സെല്‍ഫ് ആന്റിജന്‍ ടെസ്റ്റുകളും രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കാനാണ് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്. നിലവില്‍ പിസിആര്‍ ടെസ്റ്റുകളുടെ റിസല്‍ട്ട് മാത്രമാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതനുസരിച്ചാണ് കോവിഡ് കണക്കുകള്‍ പുറത്ത് വിടുന്നതും.
ഇതിനാല്‍ തന്നെ ആന്റിജന്‍ ടെസ്റ്റുകളുടെ റിസല്‍ട്ടുകൂടി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രാജ്യത്തെ കോവിഡ് കണക്കുകളില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്. മാത്രമല്ല. ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സമയവും ഉയര്‍ത്തും. നിലവില്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരം എട്ടുവരെയാണ് ഇതിനുള്ള സമയം.
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് രോഗികളെ കണ്ടെത്തി ഐസൊലേഷനിലാക്കി വ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് പുതിയ സംവിധാനങ്ങള്‍.