അയര്‍ലണ്ടില്‍ സ്‌കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. മന്ത്രി നോര്‍മ ഫോളിയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്. കഴിഞ്ഞ ദിവസം വിവിധ മേഖലയിലെ പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു ഇതിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയിലെ വിദഗ്ദര്‍, വിദ്യാഭ്യാസ മേഖലയിലെ ഉന്ന ഉദ്യോഗസ്ഥര്‍ , വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
സ്‌കൂള്‍ തുറക്കല്‍ ഇനിയും നീട്ടി വയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു ഈ വിഷയത്തില്‍ പൊതുജനാരോഗ്യപ്രവര്‍ത്തകര്‍ മന്ത്രിക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതിനാലാണ് ഇനിയൊരാലോചനയ്ക്ക് നില്‍ക്കാതെ വ്യാഴാഴ്ച തന്നെ തുറക്കാന്‍ തീരുമാനമായത്. സ്‌കൂള്‍ തുറക്കലില്‍ ആദ്യം അധ്യാപകസംഘടനകള്‍ ആശങ്കയറിച്ചിരുന്നു.
എന്നാല്‍ ഇവരുടെ ആശങ്കകള്‍ സംബന്ധിച്ചും നടന്നു. സ്‌കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറക്കുമെന്ന് അസോസിയേഷന്‍ ഓഫ് സെക്കന്ററി ടീച്ചേഴ്‌സ് അയര്‍ലന്‍ഡ് (ASTI) പ്രസഡിന്റും വ്യക്തമാക്കി.