അയര്‍ലണ്ടിലെ പോലീസ് സേനയായ ഗാര്‍ഡയില്‍ ചേരാന്‍ ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് സുവര്‍ണ്ണാവസരമൊരുങ്ങുന്നു. അടുത്തവര്‍ഷമാദ്യം തന്നെ റിക്രൂട്ട്മെന്റ് കാമ്പയിന് ആരംഭിക്കും ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കമ്മ്യൂണിറ്റികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നാണ് ജസ്റ്റീസ് മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ നിന്നും വ്യക്തമാകുന്നത്.
പബ്ലിക്ക് അപ്പോയിന്റ്മെന്റ് സര്‍വ്വീസ് വഴിയാണ് നിയമനം നടത്തുക. മുഴുവന്‍ 1200 പേരെയാണ് നിയമിക്കുക. ഇതില്‍ 800 പേര് ഗാര്‍ഡ അംഗങ്ങളും 400 പേര് സിവിലിയന്‍ അംഗങ്ങളും ആയിരിക്കും. സ്റ്റാമ്പ് ഫോര്‍ സ്റ്റാറ്റസ് വിസയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്.
നേരത്തെ രണ്ട് ഭാഷകളില്‍ പ്രാവിണ്യമുള്ളവരെയ മാത്രമായിരുന്നു ഗാര്‍ഡയില്‍ നിയമിച്ചിരുന്നത്. ഇതിലൊന്ന് ഐറിഷോ ഇംഗ്ലീഷോ ആയിരിക്കണമെന്നും നിയമമുണ്ടായിരുന്നു. ഇതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഒരു ഭാഷയില്‍ മാത്രം പ്രാവിണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം. പുതുവര്‍ഷാരംഭത്തില്‍ തന്നെ ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കും. പുതിയ റിക്രൂട്ട്മെന്റുകള്‍ക്കായി 28 മില്ല്യണ്‍ യൂറോ 2022 ലേയ്ക്കുള്ള ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.