ക്രിസ്മസ് അടുത്തതോടെ ആഘോഷങ്ങളും പാര്‍ട്ടികളും കൂടിച്ചേരലുകളും വര്‍ദ്ധിക്കുകയാണ്, എന്നാല്‍ മറുവശത്ത് കോവിഡും അതിന്റെ ഒമിക്രോണ്‍ വകഭേദവും വ്യാപിക്കുന്നു. ഈ സാഹചര്യത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വലിയ അപകടത്തിലേയ്ക്ക് പോകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്ന് ചിഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു.
സാമൂഹ്യ സമ്പര്‍ക്കം പരമാവധി കുറയ്ക്കണമെന്നും അത്രയ്ക്കും ഒഴിവാക്കാന്‍ കഴിയാത്ത ആളുകളുമായി മാത്രം കൂടിച്ചേരലുകള്‍ ക്രമീകരിക്കണമെന്നും വലിയ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ഹോളോഹാന്‍ പറയുന്നത്. ക്രിസ്മസ് ആഘോഷിക്കേണ്ടത് തന്നെയാണെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സാമൂഹ്യസമ്പര്‍ക്കം പരമാവധി ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യേകിച്ച് യുവജനങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും ഇപ്പോള്‍ യുവജനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു.