തൊഴിലവസരങ്ങളുമായി ഗിഫ്റ്റിംഗ് കമ്പനി ‘ ആന്‍ഡ് ഓപ്പണ്‍ ‘

ആഗോള ഗിഫ്റ്റിംഗ് കമ്പനിയായ ‘ ആന്‍ഡ് ഓപ്പണ്‍ ‘ അയര്‍ലണ്ടില്‍ തൊഴിലവസരങ്ങളൊരുക്കുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പുതുതായി 100 പേരെ നിയമിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. പ്രൊഡക്ട് എഞ്ചിനിയറിംഗ് , വിപണനം, കസ്റ്റമര്‍ റിലേഷന്‍. ഓപ്പറേഷന്‍സ് എന്നീ മേഖലകളിലായിരിക്കും ഒഴിവുകള്‍. കമ്പനിയുടെ ഒരു ടീം നിലവില്‍ ഡബ്ലിന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. അയര്‍ലണ്ടിലെ അടക്കം യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതുതായി ആളുകളെ നിയമിക്കുന്നത്.

വര്‍ക്ക് ഫ്രം ഹോം എന്ന രീതിയില്‍ വര്‍ക്ക് ചെയ്യാന്‍ താത്പര്യമുള്ളവരെയാകും നിയമിക്കുക. 2017 ല്‍ രൂപീകൃതമായ കമ്പനിയാണ് ‘ ആന്‍ഡ് ഓപ്പണ്‍ ‘ വലിയ തോതില്‍ ഗിഫ്റ്റുകള്‍ അയയ്ക്കുന്ന കമ്പനികള്‍ക്ക് ഇതിന് സഹായകമായ സോഫ്റ്റ് വെയറാണ് കമ്പനി പ്രധാനം ചെയ്യുന്നത്. Airbnb, Intercom, Reebok എന്നിവര്‍ നിലവില്‍ ഉയോഗിക്കുന്നത് ആന്‍ഡ് ഓപ്പണ്‍ വികസിപ്പിച്ച പ്ലാറ്റ്‌ഫോമാണ്.

കമ്പനിയുടെ ചീഫ് റവന്യൂ ഓഫീസറായി ഗൂഗിള്‍ ഫേസ്ബുക്ക് എന്നി കമ്പനികളില്‍ ഉയര്‍ന്ന പദവിയില്‍ നേരത്തെ സേവനം ചെയ്ത അഡ്‌ലെ കൂപ്പര്‍ ഉടന്‍ നിയമിതനാകും.

Share This News

Related posts

Leave a Comment