അയർലന്റിലുടനീളം ഗാർഹിക സഹായത്തിനായി കാത്തിരിക്കുന്ന ദുർബലരുടെ എണ്ണം 7,200 ആയി ഉയർന്നു. ഇതിൽ പ്രായമായവരും മറ്റ് രോഗാധിക്യത്താൽ വലയുന്നവരുമുണ്ട്. കൂടുതൽ കാലം ജീവിക്കുന്ന ആളുകൾക്ക് വേണ്ടത്ര ബജറ്റ് നൽകുന്നതിൽ എച്ച്എസ്ഇ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഫെയർ ഡീൽ പദ്ധതിക്കുള്ള ഫണ്ടിംഗ് കമ്മി കുറയുന്നത്. പ്രതിപക്ഷ രാഷ്ട്രീയക്കാർ ഈ സാഹചര്യത്തെ ഒരു “യഥാർത്ഥ പ്രതിസന്ധി” എന്ന് വിശേഷിപ്പിക്കുകയും പ്രായമായവർ “വെട്ടിക്കുറവിന്റെ ഭാരം വഹിക്കുകയാണെന്നും” അവകാശപ്പെട്ടു.
അയർലണ്ടിലെ പ്രായമാകുന്ന ജനസംഖ്യയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളോട് പ്രതികരിക്കുമ്പോൾ നിലവിലുള്ള ബജറ്റിൽ തുടരാൻ എച്ച്എസ്ഇ പാടുപെടുകയാണ്.
പുതിയ അല്ലെങ്കിൽ അധിക ഗാർഹിക സഹായ സേവനങ്ങൾക്കായി വിലയിരുത്തിയ, മുൻഗണന നൽകിയ, കാത്തിരിക്കുന്ന ആളുകളുടെ എണ്ണം 7,200 ആണ് എന്ന് എച്ച്എസ്ഇ ഇന്നലെ രാത്രി ഐറിഷ് ഇൻഡിപെൻഡന്റിനോട് പറഞ്ഞു.
ഏപ്രിൽ മുതൽ ഇത് 900 ഓളം പേരുടെ വർദ്ധനവാണ് രേഖപ്പെടുത്തി. വെറും മൂന്ന് മാസത്തെ വർധനവാണിത്. വരും കാലങ്ങളിൽ ഈ വിധത്തിൽ അയർലന്റിലുടനീളം ഗാർഹിക സഹായത്തിനായി കാത്തിരിക്കുന്ന ദുർബലരുടെ എണ്ണം ക്രമാതീതമായി തുടരും.
ആവശ്യത്തിന് നഴ്സിങ് ഹോമുകൾ പോലും ഇല്ല എന്നത് മറ്റൊരു സത്യം. ഈ സാഹചര്യത്തിൽ ഹോം ഹെല്പിനായി കൂടുതൽ ആളുകളെ നിയമിക്കുകയാണ് ഏക പോംവഴി. വരും വർഷങ്ങളിൽ കൂടുതൽ സപ്പോർട്ട് സ്റ്റാഫിനെ എച്ച്എസ്ഇ നേരിട്ട് ഹോം ഹെൽപ്പിനായി അയക്കുമെന്നാണ് അറിയുന്നത്.