ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഒരു ജോലി എന്നത് നിങ്ങളുടെ സ്വപ്‌നമാണെങ്കില്‍ അതിനായി ഇതാ ഒരു സുവര്‍ണ്ണാവസരം. 500 ഒഴിവുകളാണ് ഡബ്ലിന്‍ എയര്‍ പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. എയര്‍ പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് കമ്പനികളിലേയ്ക്ക് വിവിധ പൊസിഷനുകളിലേയ്ക്കാണ് നിയമനം.
ജോബ് ഫെയര്‍ വഴിയാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. നവംബര്‍ 18 ,19 തിയതികളിലാണ് ജോബ് ഫെയര്‍ നടക്കുന്നത്. എയര്‍പോര്‍ട്ടിന് സമീപമുള്ള റാഡിസണ്‍ ഹോട്ടലില്‍ നവംബര്‍ 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ ഏഴ് മണിവരെയും നവംബര്‍ 19 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുമണി വരെയുമാണ് ജോബ് ഫെയറിന്റെ സമയം.
പങ്കെടുക്കാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി ജോബ് ഫെയറില്‍ പങ്കെടുക്കാം. റീട്ടെയ്ല്‍ സര്‍വ്വീസ് പ്രഫഷണല്‍സ്, സര്‍വ്വീസ് ഡെലിവറി ടീം മെമ്പേഴ്‌സ്, എയര്‍പോര്‍ട്ട് സേര്‍ച്ച് യൂണിറ്റ് ഓഫീസേഴ്‌സ്, ക്ലീനിംഗ് ടീം മെമ്പേഴ്‌സ്, ടെക്‌നീഷ്യന്‍സ്, എന്നീ കാറ്റഗറികളിലാണ് ഒഴിവുകളുള്ളത്. ഫുള്‍ ടൈമായും പാര്‍ട്ട് ടൈമായും അവസരങ്ങളുണ്ട്.
ജോബ് ഫെയറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.daa.ie/careers/job-vacancies/