ദേശീയ രേഗപ്രതിരോധ ഉപദേശക സമിതി വാക്സിനേഷന്റെ കാര്യത്തിലുള്ള മുന്‍ നിലപാടുകളില്‍ ചില മാറ്റങ്ങള്‍ വരുത്തി. നേരത്തെ ജോണ്സണ് & ജോണ്സണ്, അസ്ട്രാസെനേക്ക് തുടങ്ങിയ വാക്സിനുകള്‍ അമ്പത് വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രം നല്കയാല് മതിയെന്നായിരുന്നു നിര്‍ദ്ദേശം.എന്നാല്‍ ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമനുസരിച്ച് മെഡോണ വാക്സിനുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ജോണ്സണ് & ജോണ്സണ് , അസ്ട്രാസെനക് എന്നീ വാക്സിനുകള്‍ 40 വയസ്സുമുതല്‍ 50 വയസ്സുവരെയുള്ളവര്‍ക്ക് നല്‍കാം. അപ്പോള്‍ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ആളെ ബോധ്യപ്പെടുത്തണം.
ഇതിനുശേഷം മറ്റ് വാക്സിനുകള്‍ ലഭ്യമാകാന്‍ കാത്തിരിക്കണോ അതോ ഈ ലഭ്യമായ വാക്സിന് സ്വീകരിക്കണോ എന്ന് ഇവര്‍ക്ക് തീരുമാനിക്കാം. അടുത്തയാഴ്ച മുതലാണ് 40 മുതല്‍ 49 വയസ്സ് വരെയുള്ളവര്‍ക്ക് വാക്സിനേഷനു വേണ്ടി പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നത്.