4 ദിവസം കൊണ്ട് 10 കോടി വാരി നിവിൻ പോളി ചിത്രം: മിഖായേൽ

യുവ നടൻ നിവിൻ പോളി നായകനായി എത്തിയ പുതിയ ചിത്രം മിഖായേൽ ബോക്സ്ഓഫീസിൽ കുതിപ്പുതുടരുന്നു. ആദ്യ നാല് ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് പത്ത് കോടി രൂപയാണ്. സിനിമയുടെ ആഗോള കലക്‌ഷൻ റിപ്പോർട്ട് ആണിത്.

ആവേശത്തോടെയാണ് റിലീസ് ചെയ്ത ആദ്യദിനം ചിത്രത്തെ ആരാധകർ സ്വീകരിച്ചത്. നിവിൻ പോളിയുടെ മാസ് ആക്‌ഷൻ എന്റർടെയ്നറായി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒന്നാണ്.

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളി നായകനായ മിഖായേല്‍ സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. പഞ്ച് ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ചിത്രത്തെ വേറിട്ടതാക്കുന്നു. ആന്റോ ജോസഫ് ആണ് ചിത്രത്തിൻറെ നിർമ്മാതാവ്. ഉണ്ണി മുകുന്ദൻ വില്ലൻ വേഷം അടിപൊളിയാക്കി.

ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി, മഞ്ജിമ മോഹൻ, അശോകൻ, കലാഭവന്‍ ഷാജോണ്‍, സിദ്ധിഖ്, കെപിഎസി ലളിത എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Share This News

Related posts

Leave a Comment