വാട്ടർഫോർഡ് ( Ireland ) : ഡൺഗാർവൻ മലയാളി അസോസിയേഷൻ ‘ഓണം 2024’ ഗംഭീരമായി ആഘോഷിച്ചു. സെപ്‌റ്റംബർ 7-ാം തീയതി ശനിയാഴ്ച, ഓണാഘോഷത്തിൻ്റെ ഭാഗമായി ഡൺഗാർവൻ മലയാളി അസോസിയേഷനിലെ അംഗങ്ങൾ മൗണ്ട് മെല്ലറി കമ്മ്യൂണിറ്റി ഹാളിൽ ഒത്തുകൂടുകയും ആഘോഷ പരിപാടികൾ ഉച്ചയ്ക്ക് ഒരുമണിയോടെ ആരംഭിക്കുകയും ചെയ്തു . മുൻ വാട്ടർഫോർഡ് മേയറും, നിലവിലുള്ള സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ പ്രതിനിധിയുമായ കൗൺസിലർ ഡാമിയൻ ഗേകനും ആദ്ദേഹത്തിന്റെ ഭാര്യ നടാന്യ ഗേകനുമാണ് പരിപാടികളുടെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചത് . പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്ത അവരെ അസ്സോസിയേഷൻ പ്രസിഡണ്ട് ബിജു പോളും, സെക്രെട്ടറി റോണി മാത്യൂസും, ജോയിന്റ് സെക്രെട്ടറി സോനു ജോർജ്ജും ചേർന്ന് പൊന്നാടയും, പാരിതോഷികവും നൽകി ആദരിക്കുകയുണ്ടായി . സിജോ ജോർഡി അസോസിയേഷൻ്റെ ചരിത്രം, വളർച്ച എന്നിവയെക്കുറിച്ചുള്ള ഒരു ഹ്രസ്വ അവലോകനം നൽകി. മഹാബലി തമ്പുരാൻറെ ദയയും ഔദാര്യവും…
Read MoreDay: 13 September 2024
കെറിയിലെ തിരുവോണ ആഘോഷങ്ങൾ സെപ്റ്റംബർ 14ന്
കെറി : അയർലണ്ടിലെ കെറിയിലെ തിരുവോണ ആഘോഷങ്ങൾ സെപ്റ്റംബർ 14ന് ശനിയാഴ്ച്ച. കെറി ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് കെറിയിലെ ഓണാഘോഷം. ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ട്രെലി സി.ബി.സ് പ്രൈമറി സ്കൂളിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. അത്തപൂക്കളമൊരുക്കി , അതിഥികളെ വരവേറ്റ് വമ്പിച്ച പരിപാടികളാണ് കെറി മലയാളി സമൂഹം ഒരുക്കുന്നത്. അമ്പതോളം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര ഇത്തവണയും കെറി ഓണത്തെ സമ്പന്നമാക്കും.കൂടാതെ ഈ ഓണഘോഷപരിപാടിയിൽ കെറി മലയാളി മങ്ക, കേരള ശ്രീമാൻ മത്സരവും ഇതേ വേദിയിൽ അരങ്ങേരുന്നതും പരിപാടിയെ കൂടുതൽ സമ്പന്നമാക്കുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും ഫ്യൂഷൻ ഡാൻസ് , ചെണ്ടമേളം, വിവിധയിനം ഗെയിമുകൾ , വടംവലി മത്സരം, കൂടാതെ വേദിയെ ഇളക്കിമറിക്കാൻ കെറിയിലെ ഗായിക, ഗായകന്മാരുടെ ഗാനമേള എന്നിവയും ഒരുക്കിയിട്ടുണ്ട്. കെറി ഇന്ത്യൻ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷമുടനീളം സംഘടിപ്പിച്ച വിവിധ മത്സരപരിപാടികളിൽ വിജയികളാവർക്കുള്ള…
Read MoreCrumlin Keralites Club ന്റെ ഓണാഘോഷം സെപ്റ്റംബർ 14 ശനിയാഴ്ച്ച നടത്തപ്പെടുന്നു..
ഡബ്ലിൻ – അയർലണ്ടിലെ ക്രംലിൻ കേരളൈറ്റ്സ് ക്ളബിന്റെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 14 ശനിയാഴ്ച വാക്കിൻസ്‌ടൗണിലുള്ള ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ നടത്തപ്പെടും. ക്രംലിൻ പ്രദേശത്തു താമസിക്കുന്ന മലയാളികൾക്കും, ഇവിടെ നിന്ന് അയർലണ്ടിലെ വിവിധ ഭാഗങ്ങളിലേക്കു താമസം മാറിപോയവർക്കും അവരുടെ സൗഹൃദം നിലനിർത്തുന്നതിനും, ബന്ധങ്ങൾ ദൃഢമാക്കുന്നതിനും 2023 ൽ തുടങ്ങിയ ഒരു ആശയമാണ് ക്രംലിൻ കേരളൈറ്റ്സ് ക്ലബ് . ക്ലബ്ബിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് ആർപ്പോ ഇർർറോ 2024 എന്ന പേരിൽ നടത്തപെടുന്ന പരിപാടിക്കു കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാപരിപാടികളോട് കൂടി തിരി തെളിയും.. തുടർന്ന് നടത്തപെടുന്ന ഉൽഘാടന ചടങ്ങിൽ ഡബ്ലിൻ സൗത്ത് മേയർ ശ്രീ . ബേബി പെരേപ്പാടൻ മുഖ്യ അതിഥിയായി പങ്കെടുക്കും.. 27 ൽ പരം വിഭവങ്ങളോട് കൂടിയ ഓണസദ്യ , ഓണപാട്ട് ,വനിതകളുടെ നേതൃത്വത്തിൽ നടത്തപെടുന്ന മെഗാ തിരുവാതിര , ആഘോഷങ്ങൾക്കു…
Read More