2,200-ലധികം ജീവനക്കാരെ നിയമിക്കുന്നതിന് HSE പച്ചക്കൊടി

അയർലണ്ടിൽ HSE റിക്രൂട്ട്‌മെന്റ് മരവിപ്പിക്കൽ ഉടൻ നീക്കാൻ സാധ്യത. കൂടാതെ റിക്രൂട്ട്‌മെന്റ് മരവിപ്പിക്കൽ എടുത്തു മാറ്റുമ്പോൾ 2,200-ലധികം ഹെൽത്ത് കെയർ ജീവനക്കാരെ നിയമിക്കുന്നതിന് HSE യുടെ പച്ചക്കൊടി. ഇന്നലെ ജൂൺ 18 നാണ് ഈ വാർത്ത പുറത്തു വന്നത്. ഈ വർഷം അധികമായി 2,969 ജീവനക്കാർക്കായി ധനസഹായം ലഭ്യമാക്കിയതായി ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി പറഞ്ഞു. ഇതിൽ 2,268 പുതിയ നിയമനങ്ങൾ ഹെൽത്ത് കെയരിലും 701 നിയമനങ്ങൾ മറ്റ് വിഭാഗങ്ങളിലുമായിരിക്കും. Department of Children, Equality, Disability, Integration and Youth എന്നീ വിഭങ്ങളിലാണ് ഈ പറഞ്ഞ 701 നിയമനങ്ങൾ വരുക. ഈ 2,268 അധിക ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. 2024-ൽ ഘട്ടം ഘട്ടമായി ഓരോ മേഖലയിലും റിക്രൂട്ട്‌മെന്റ് ലക്ഷ്യങ്ങൾ എച്ച്എസ്ഇയെ കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ്, ഹെൽത്ത് സർവീസിലെ ജീവനക്കാരുടെ സ്ഥലംമാറ്റം, കരിയർ…

Read More