Hi, A room to share in Malahide, Marina Village. One double bedroom with separate bathroom available to share with a Malayalam family. Please contact on: 0892257202. Thank you, Santo Vilson .
Read MoreDay: 15 March 2023
നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പാര്‍ക്കിംഗ് ചാര്‍ജുകളില്‍ മാറ്റം
നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ പാര്‍ക്കിംഗ് ചാര്‍ജുകളില്‍ മാറ്റം. ഒരു ദിവസം പരമാവധി 10 യൂറോയാണ് ചാര്‍ജ് ഈടാക്കാവുന്നത്. പാര്‍ക്കിംഗ് ഏരിയായുടെ പുതിയ ടെന്‍ഡര്‍ രേഖകളെ ഉദ്ധരിച്ച് അയര്‍ലണ്ടിലെ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡബ്ലിനിലെ സെന്റ് ജയിംസ് ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് ഏരിയായുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറെ നാളായി ചര്‍ച്ചയിലായിരുന്നു. ഇക്കാര്യത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. 994 പാര്‍ക്കിംഗ് സ്‌പെയ്‌സുകളാണ് ഇവിടെ ഉള്ളത്. ഇതില്‍ 575 സ്‌പെയ്‌സുകള്‍ക്ക് മാത്രമാണ് ഫീസ് ഈടാക്കാവുന്നത്. ബാക്കി വരുന്ന 419 സ്‌പെയ്‌സുകള്‍ ജീവനക്കാര്‍ക്കും സോഷ്യല്‍ കെയര്‍ സൗകര്യങ്ങള്‍ക്കുമായി മാറ്റിവെയ്ക്കണമെന്നും ഇതു സംബന്ധിച്ച മന്ത്രിതല ഉത്തരവില്‍ ഉണ്ട.്
Read Moreലോണുകളുടേയും നിക്ഷേപങ്ങളുടേയും പലിശ ഉയര്‍ത്തി EBS
ലോണുകളുടേയും നിക്ഷേപങ്ങളുടേയും പലിശ നിരക്കില്‍ മാറ്റം വരുത്തി പ്രമുഖ ധനകാര്യ സ്ഥാപനമായ EBS. നിശ്ചിത നിരക്കിലുള്ള ലോണുകളുടെ പലിശയാണ് ഉയര്‍ത്തിയിരിക്കുന്നത്. റസിഡന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്ക് വീടുകള്‍ വാങ്ങുന്ന ഫിക്‌സഡ് റേറ്റ് ലോണുകളുടേയും വാങ്ങി വാടകയ്ക്ക് നല്‍കുന്ന ഫിക്‌സഡ് റേറ്റ് ലോണുകളുടേയും പലിശ നിരക്കിലാണ് വര്‍ദ്ധനവ്. ശരാശരി 0.59 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ഇന്നു മുതലാണ് മാറ്റം നിലവില്‍ വരുന്നത്. പുതുക്കിയ നിരക്കുകള്‍ ചുവടെ ചേര്‍ക്കുന്നു. ഒപ്പം നിക്ഷേപങ്ങളുടെ നിരക്കിലും ചെറിയ തോതിലുള്ള മാറ്റങ്ങള്‍ ഉണ്ട് വിശദാംശങ്ങള്‍ ചുവടെ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.ebs.ie/mortgages/fixed-rate-mortgage-change
Read More