കഴിഞ്ഞ വർഷം വിവിധ തട്ടിപ്പുകളിലൂടെ ഏകദേശം 100 മില്യൺ യൂറോ തട്ടിപ്പുകാർ മോഷ്ടിച്ചതായി പുതിയ കണക്കുകൾ പുറത്ത്.
വിവരങ്ങൾ സമാഹരിച്ച FraudSMART അനുസരിച്ച്, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 16% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മൊത്തം വഞ്ചനാപരമായ ഇടപാടുകളുടെ 95% ഉം മൊത്തം വഞ്ചനയുടെ 36% നഷ്‌ടവും കാർഡ് മുഖേന നടന്ന തട്ടിപ്പിലൂടെയാണ്.
ഈ അത്യാധുനിക ലോകത്ത് ടെക്നോളജി ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുക്കളാവാൻ എല്ലാവരും ശ്രദ്ധിക്കുക.