അയർലണ്ടിലെ നഴ്സുമാരുടെ ക്ഷാമം വീണ്ടും കൂടുന്നു. ഡബ്ലിനിലെ പ്രധാന ഹോസ്പിറ്റലുകളിലൊന്നായ ബോമൻഡ് ഹോസ്പിറ്റലിൽ നിരവധി വേക്കൻസികളാണ് നിലവിലുള്ളത്. മലയാളികളടക്കം ധാരാളം ഇന്ത്യൻ നഴ്സുമാർ ഈ ഹോസ്പിറ്റലിൽ വർഷങ്ങളായി ജോലി ചെയ്യുന്നുണ്ട്. NMBI ഡിസിഷൻ ലെറ്റർ ലഭിച്ചവർക്കും, ഡിസിഷൻ ലെറ്ററിനായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവർക്കും ഈ ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ചുവടെ: DESCRIPTION Cpl Healthcare in partnership with our client Beaumont Hospital are holding Interviews for International Nurses. Beaumont Hospital is a large academic teaching hospital based in north Dublin City, providing emergency and acute care services across 54 medical specialties to a local community of over 290,000 people. In addition, they are a Designated…
Read MoreDay: 10 September 2021
500 പേര്‍ക്ക് ജോലി ഉറപ്പ് നല്‍കി അയര്‍ലണ്ടില്‍ ആമസോണ്‍ വെയര്‍ഹൗസ്
ഓണ്‍ലൈന്‍ വിപണനരംഗത്തെ ആഗോള ഭീമനായ ആമസോണ്‍ അയര്‍ലണ്ടില്‍ വെയര്‍ഹൗസും ഫുള്‍ഫില്‍മെന്റ് സെന്ററും ആരംഭിക്കുന്നു. പുതുതായി 500 പേര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഡബ്‌ളിനിലെ ബ്ലാഡോണെല്‍ ബിസിനസ് പാര്‍ക്കിലാണ് ആമസോണിന്റെ കൂറ്റന്‍ വെയര്‍ ഹൗസ് സ്ഥാപിക്കുന്നത്. 6,30,000 സ്‌ക്വയര്‍ഫൂട്ട് വിസ്തൃതിയിലാണ് വെയര്‍ഹൗസ് ഒരുങ്ങുന്നത്. അയര്‍ലണ്ടിലെ ആദ്യ ആമസോണ്‍ വെയര്‍ഹൗസായ ഇവിടെന്നും അയര്‍ലണ്ടിലേയ്ക്കും യൂറോപ്പിലെ മറ്റുരാജ്യങ്ങളിലേയ്ക്കുമുള്ള പ്രൊഡക്ടുകളുടെ പാക്കിംഗും ഷിപ്പിംഗുമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. വെയര്‍ഹൗസ് യാഥാര്‍ത്ഥ്യമാകുന്നതിലൂടെ അയര്‍ലണ്ടിലുള്ള അമസോണ്‍ കസ്റ്റമേഴ്‌സിന് തങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ ഒരു ദിവസത്തിനുള്ളില്‍ ലഭിക്കും. അടുത്ത വര്‍ഷമാകും ഇവിടെ നിന്നുള്ള സേവനങ്ങള്‍ ആരംഭിക്കുക. നിലവില്‍ ആമസോണിന് അയര്‍ലണ്ടില്‍ ഒരു ഡെലിവെറി സ്‌റ്റേഷന്‍ മാത്രമാണുള്ളത്. രണ്ടാമത്തെ ഡെലിവറി സ്‌റ്റേഷന്‍ ഡബ്ലിനില്‍ ഉടന്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇവിടെ 20 പേര്‍ക്ക് സ്ഥിരജോലി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Read Moreഅയര്‍ലണ്ടില്‍ സന്ദര്‍ശക വിസ തിങ്കളാഴ്ച മുതല്‍
അയര്‍ലണ്ടിലേയ്ക്ക് സന്ദര്‍ശക വിസയെടുത്തു യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. സന്ദര്‍ശക വിസകള്‍ നല്‍കുന്നത് അയര്‍ലണ്ട് പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 13 തിങ്കളാഴ്ച മുതല്‍ സന്ദര്‍ശക വിസകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് അയര്‍ലണ്ട് മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്‍കുന്ന എല്ലാവിധ വിസകളും നിര്‍ത്തിവച്ചിരുന്നു. ഇതിനുശേഷമാണ് സ്പൗസ് വിസ അനുവദിച്ചത്. അപ്പോളും സന്ദര്‍ശക വിസക്കാര്‍ക്ക് വിലക്കുണ്ടായിരുന്നു . ഈ നിയന്ത്രണമാണ് ഇപ്പോള്‍ എടുത്തു മാറ്റിയിരിക്കുന്നത്. മലയാളികളടക്കം അയര്‍ലണ്ടില്‍ സ്ഥിര താമസമാക്കിയ നിരവധി പേര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത് . മാതാപിതാക്കളടക്കം തങ്ങളുടെ പ്രിയപ്പെട്ടവരെ കുറഞ്ഞകാലത്തേയ്ക്കാണെങ്കിലും സന്ദര്‍ശക വിസയില്‍ ഒപ്പം കൊണ്ടുവന്നു നിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കും. അയര്‍ലണ്ടിലെ എല്ലാവിധ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടായിരിക്കും സന്ദര്‍ശക വിസക്കാര്‍ക്ക് അയര്‍ലണ്ടില്‍ പ്രവേശനം നല്‍കുന്നത്. കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിന്റെയൊ കോവിഡ് രോഗം വന്നു ഭേദമായതിന്റെയോ സര്‍ട്ടിഫിക്കറ്റും നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും സന്ദര്‍ശക വിസയില്‍…
Read More