Free 48 membership PLUS a bonus reward? Hi – want a free 48 membership and a choice of a €10 Uber Eats voucher or a film on Rakuten TV? It’s easy. Just sign up with my link and we both get free 48 credit plus we get to choose either a €10 Uber Eats voucher or a film on Rakuten TV. It’s only €10.99 a month for 100GB 4G data, all calls and all texts. And whats even better… – No connection fee and no contracts. – Fast 4G speeds…
Read MoreDay: 2 July 2021
രാജ്യത്ത് ഡെല്‍റ്റാ വ്യാപനത്തിന് സാധ്യതയെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍
രാജ്യം ജാഗ്രതയോടെ മുന്നോട്ടുപോകണമെന്ന മുന്നറിയിപ്പുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍. കോവിഡിന്റെ നാലാം തരംഗത്തിനുള്ള സാധ്യതയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഡെല്‍റ്റാ വകഭേദവ്യാപനം സമ്മര്‍ സീസണില്‍ രാജ്യത്ത് നാലം തരംഗമായി മാറുമെന്നും ഇത് മനുഷ്യ ജീവന് ഭീഷണിയാകുന്നതിനൊപ്പം ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങള്‍ പോലും പോരാതെ വരുന്ന അവസ്ഥയിലേയ്ക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന വ്യാപനം ഓഗസ്റ്റില്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി സെപ്റ്റംബര്‍മാസത്തോടെ നിയന്ത്രിക്കാനാവുമെന്നും യുവജനങ്ങളെയാവും ഇത് കൂടുതല്‍ ബാധിക്കാന്‍ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പില്‍ മുഴുവന്‍ ഇപ്പോള്‍ ഡെല്‍റ്റാ വകഭേദത്തിന്റെ സാന്നിധ്യമുണ്ടെന്നും അതിനാല്‍ ഇത് തടയാന്‍ ഏറെ ബുദ്ധിമുട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ യുവജനങ്ങളിലേയ്ക്കും വാക്‌സിന്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. 30-34 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷനുള്ള പോര്‍ട്ടല്‍ തുറന്നു കഴിഞ്ഞു. യുവജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍…
Read Moreവൈദ്യുതിയുടേയും പാചകവാതകത്തിന്റേയും വില ഉയരുന്നു
രാജ്യത്ത് ജീവിത ചിലവ് വര്‍ദ്ധിക്കുന്നു. വൈദ്യുതിയുടേയും പാചകവാതകത്തിന്റേയും വിലയില്‍ ഉടന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഇലക്ട്രിക് അയര്‍ലണ്ട് പ്രഖ്യാപിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിക്ക് ഒമ്പത് ശതമാനവും പാചകവാതകത്തിന് 7.8 ശതമാനവും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് അറിയിപ്പ്. ആഗസ്റ്റ് ഒന്നു മുതലാണ് ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രാബല്ല്യത്തില്‍ വരുന്നത്. ഹോള്‍സെയില്‍ വിലയിലെ വര്‍ദ്ധനവിനെ തുടര്‍ന്നാണ് വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഇലക്ട്രിക് അയര്‍ലണ്ട് വക്താക്കള്‍ പറഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക് അനുസരിച്ച് വൈദ്യതി ചാര്‍ജില്‍ ഒരു വര്‍ഷം ശരാശരി 100 യൂറോയുടെ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. പാചകവാതക വിലയില്‍ ഒരു വര്‍ഷം ശരാശരി 60 യൂറോയുടെ വര്‍ദ്ധനവുണ്ടായേക്കും. യൂറോപ്യന്‍ രാജ്യങ്ങളുടെ ശരാശരി വൈദ്യതി നിരക്കിനേക്കാള്‍ 23 % കൂടുതലാണ് അയര്‍ലണ്ടിലെ വൈദ്യുതി നിരക്ക്. വൈദ്യുതി നിരക്കിന്റെ കാര്യത്തില്‍ 27 യൂറോപ്യന്‍ രാജ്യങ്ങളില്‍ നാലാം സ്ഥാനത്തും പാചകവാതക വിലയുടെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്തുമാണ് ഇപ്പോള്‍ അയര്‍ലണ്ട്.
Read More