ഓവർസീസ് സിറ്റിസൺഷിപ് ഓഫ് ഇന്ത്യ (OCI) കാർഡ് ഉള്ളവർ അവരുടെ പാസ്സ്‌പോർട്ടിന്റെ കാലാവധി കഴിയുമ്പോൾ പാസ്സ്‌പോർട്ട് പുതുക്കാറുണ്ട്. എന്നാൽ പുതിയ പാസ്സ്‌പോർട്ട് പുതുക്കികിട്ടുമ്പോൾ പാസ്സ്‌പോർട്ട് നമ്പറും പുതിയതാവും. പക്ഷേ അപ്പോൾ OCI കാർഡിൽ പഴയ പാസ്സ്‌പോർട്ട് നമ്പർ തന്നെയാവും ഉണ്ടായിരിക്കുക. അതിനാൽ പാസ്സ്‌പോർട്ട് പുതുക്കുമ്പോൾ എല്ലാം OCI കാർഡുംകൂടി പുതുക്കാൻ മറക്കരുത്. OCI കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. 1. ഇരുപത് വയസ്സിനു താഴെയുള്ളവർ പാസ്സ്‌പോർട്ട് പുതുക്കുമ്പോൾ എല്ലാം OCI കാർഡും പുതുക്കണം. 2. 21നും 49നും മദ്ധ്യേ പ്രായമുള്ളവർക്ക് പാസ്സ്‌പോർട്ട് പുതുക്കുമ്പോൾ എല്ലാം OCI കാർഡും പുതുക്കണമെന്ന് നിർബന്ധമല്ല. 3. 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ പാസ്സ്‌പോർട്ട് പുതുക്കിയശേഷം ഒരു തവണ OCI കാർഡ് പുതുക്കിയാൽ മതിയാവും. 4. 41നും 49നും മദ്ധ്യേ പ്രായമുള്ളവർ അവരുടെ ഫോറിൻ പാസ്സ്‌പോർട്ട് 41നും 49നും വയസ്സ് മദ്ധ്യേ…
Read More