1,30,000 നികുതിദായകർ റവന്യൂയിൽ നിന്ന് റീഫണ്ടിന് അർഹരാണ്

നികുതി അടച്ചതും എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അധിക നികുതി ക്രെഡിറ്റുകളോ റിലീഫുകളോ ക്ലെയിം ചെയ്യാത്ത 130,000 നികുതിദായകർ അയർലണ്ടിൽ ഉണ്ടെന്ന് റവന്യൂ. നികുതി റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് നാല് വർഷത്തെ സമയപരിധിയുണ്ട്.

നികുതിദായകർക്ക് അവരുടെ അർഹമായ അവകാശങ്ങൾ ക്ലെയിം ചെയ്യുന്നതിനും ശരിയായ നികുതി മാത്രമേ അവർ അടയ്ക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുന്നതിനും കഴിഞ്ഞ കുറച്ച് വർഷങ്ങളായി റവന്യൂ കത്തുകൾ നൽകിയിട്ടുണ്ട്. എന്നാലും ടാക്സ് റീഫണ്ട് ക്ലെയിം ചെയാത്ത ഒരു ലക്ഷത്തിമുപ്പതിനായിരത്തിലധികം ആളുകൾ ഉണ്ടെന്നാണ് റവന്യൂ പറയുന്നത്.

നികുതി റീഫണ്ടുകൾ ക്ലെയിം ചെയ്യുന്നതിനുള്ള നാല് വർഷത്തെ സമയപരിധി ഇവിടെയുണ്ട്. 2015 വർഷത്തെ ക്ലെയിമുകളുടെ അവസാന തീയതി 2019 ഡിസംബർ 31 ആണ്. അതിനാൽ നിങ്ങളുടെ എല്ലാ അവകാശങ്ങളും നിങ്ങൾ ക്ലെയിം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള സമയമാണിത്.

റവന്യൂവിന്റെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് വളരെ എളുപ്പത്തിൽ 2015 വർഷത്തെ ടാക്സ് റീഫണ്ടുകൾ നാം ഓരോരുത്തരും ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

നിങ്ങൾ ഇതിനകം തന്നെ MyAccount രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾക്ക് റവന്യൂ വെബ്‌സൈറ്റിൽ (revenue.ie) വേഗത്തിലും എളുപ്പത്തിലും രജിസ്റ്റർ ചെയ്യാൻ കഴിയും.

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ MyAccount പ്രൊഫൈലിൽ ചേർക്കുകയാണെങ്കിൽ, ടാക്സ് റീഫണ്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും. സാധാരണയായി അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ റീഫണ്ടുകൾ ലഭിക്കും.

ടാക്സ് റീഫണ്ട് സ്വന്തമായി ചെയ്യാൻ താഴെയുള്ള വീഡിയോ കാണുക.

https://www.youtube.com/watch?v=BGk0sFtUyuM

Share This News

Related posts

Leave a Comment