100 ജനറല്‍ വര്‍ക്ക് പെര്മിറ്റുകകള് കൂടി അനുവദിച്ച് അയര്‍ലണ്ട്. ലൈന്‍ വര്‍ക്കേഴ്സ് എന്ന വിഭാഗത്തിലാണ് പെര്‍മിറ്റുകള്‍ അനുവദിച്ചത്. സംരഭക വകുപ്പ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ESB നെറ്റ് വര്‍ക്കിംഗ് ജോലികള്‍ക്കും കോണ്‍ട്രാക്ടേഴ്സിനും ഇത് പ്രയോജനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ലൈന്‍ വര്‍ക്കേഴ്സിനെ അയര്‍ലണ്ടില്‍ നിന്നും യൂറോപ്പില്‍ നിന്നും കണ്ടെത്താന്‍ പ്രയാസമാണെന്നും ഇതിനാലാണ് കൂടുതല്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ മേഖലയാണ് ഇവര്‍ക്ക് കൂടുതല്‍ അവസരങ്ങളുള്ളത്.
സെപ്റ്റംബര്‍ നാല് മുതല്‍ ഈ പെര്‍മിറ്റുകള്‍ നിലവില്‍ വന്നു. ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ESB നെറ്റ്വര്ക്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്നടക്കം ഈ മേഖലയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ പെര്‍മിറ്റുകള്‍ ഏറെ ഗുണം ചെയ്യും.
Share This News