അയര്‍ലണ്ടില്‍ നിലവില്‍ മൂന്നിലൊരാള്‍ സാമ്പത്തികമായുള്ള നിലനില്‍പ്പിനായി പൊരുതുന്നതായി റിപ്പോര്‍ട്ട്. കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന് നടത്തിയ ഒരു സര്‍വ്വേയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 1500 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തിരിക്കുന്നത്.
വിലക്കയറ്റത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളാണ് കൂടുതല്‍ ആളുകളും പങ്കുവെച്ചത്. വരവും ചെലവും ഒത്തുപോകാന്‍ ഏറെ ബുദ്ധിമുട്ടുന്നതായി എട്ടിലൊരാള്‍ അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സര്‍വ്വെയില്‍ പങ്കെടുത്തതില്‍ 58 ശതമാനവും തങ്ങള്‍ തൃപ്തരാണ് എന്ന അഭിപ്രായമാണ് പങ്കുവെച്ചത്.
പണപ്പെരുപ്പവും വിലക്കയറ്റവും ഇതേ തുടര്‍ന്നുണ്ടായ പലിശ വര്‍ദ്ധനവും കനത്ത പ്രഹരമാണ് സാധാരണക്കാര്‍ക്ക്മേല്‍ ഏല്‍പ്പിച്ചിരിക്കുന്നത്.