തിരഞ്ഞെടുത്ത മോഡലുകളിൽ 0% പിസിപി ഫിനാൻസ് ഉൾപ്പെടെ 211 ഓഫറുകൾ ഡിസംബർ 31 വരെ നീട്ടുമെന്ന് ‘സീറ്റ് അയർലൻഡ്’ അറിയിച്ചു. പ്രതിമാസം 0% പിസിപി ഫിനാൻസോടുകൂടി SEAT Ibiza 179 യൂറോയിൽ നിന്ന് ആരംഭിക്കുന്നു, പ്രതിമാസം 189 യൂറോയിൽ നിന്ന് SEAT Arona, പ്രതിമാസം 259 യൂറോയിൽ നിന്ന് SEAT Ateca, 7 സീറ്റർ SEAT Tarraco പ്രതിമാസം 309 യൂറോ മുതലും ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ എല്ലാ പുതിയ സീറ്റ് ലിയോണും പ്രതിമാസം 219 യൂറോ മുതൽ 1.9% പിസിപി ഫിനാൻസോടുകൂടി യും വാങ്ങാൻ ലഭ്യമാണ്.
5,000 യൂറോ വരെ വിലമതിക്കുന്ന ഒരു ഓൺലൈൻ സ്ക്രാപ്പേജ് വൗച്ചറും 3 വർഷത്തെ സേവന പദ്ധതിയും (Service Plan) പ്രതിമാസം വെറും 9.99 യൂറോയ്ക്കും കസ്റ്റമർമാർക്ക് ലഭിക്കുന്നതാണ്.
കാർ കോൺഫിഗറേഷൻ, ലൈവ് ചാറ്റ്, ആഫ്റ്റർസെയിൽസ് സർവിസുകൾ, ഫിനാൻസ് സർവിസുകൾ എന്നിവയുൾപ്പെടെയുള്ള ഒന്നിലധികം സേവനങ്ങൾ ഒരു വെർച്വൽ ഷോറൂം വഴി സീറ്റ് ഉപഭോക്താക്കൾക്ക് ഓൺലൈനിൽ ലഭ്യമാകുന്നതാണ്, ഇത് അവരുടെ സ്വന്തം വീടുകളിൽ നിന്ന് എല്ലാ ഡീലർമാരുമായും പരിധിയില്ലാതെ എത്ര തവണ വേണമെങ്കിലും നടത്തുവാനും സാധിക്കും.