ഹീറ്റർ ഉപയോഗിച്ച് ഉറങ്ങുന്നവർ ഇതൊന്നു വായിക്കുക

കൊടുംതണുപ്പില്‍നിന്ന് ആശ്വാസത്തിനായി ഇലക്ട്രിക് ഹീറ്ററിനു മുന്‍പില്‍ ചൂടുകായാന്‍ ഇരിക്കുന്നത് നമ്മളിൽ പലർക്കും ഒരു ശീലം ആയിരിക്കാം. എന്നാൽ തണുപ്പുകാലത്ത് വീടുകളില്‍ ഹീറ്റര്‍ ഉപയോഗിക്കുന്നവർ കുറച്ച് ശ്രദ്ധിക്കണം. ഈ ശീലം അത്ര നന്നല്ല. ശരീരത്തിനു നല്ല സുഖമാണെങ്കിലും ചര്‍മത്തിന് ഒട്ടും ആരോഗ്യകരമല്ല ഇത്. ഫാൻ ഹീറ്ററുകള്‍ ശരീരത്തിലെ ഈര്‍പ്പം മുഴുവന്‍ വലിച്ചെടുക്കും. ഒപ്പം അന്തരീക്ഷത്തിലെയും ഈർപ്പം കുറയും. പലരും രാത്രി മുഴുവന്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ഉറങ്ങാന്‍ കിടക്കുന്നവരാണ്. ഇത് വളരെ അപകടം നിറഞ്ഞതാണ് എന്നോര്‍ക്കുക.

ഹീറ്റര്‍ അധികനേരം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അത് മുറിക്കുള്ളിലുള്ള ഈര്‍പ്പം മൊത്തം വലിച്ചെടുക്കും. ഇതുമൂലം അന്തരീക്ഷം വരളും. പലരിലും ശ്വാസംമുട്ടലും ശ്വാസകോശരോഗങ്ങളും വരെ ഉണ്ടാകുകയും ചെയ്യും. എന്നാൽ ഇത് കൂടിയേ തീരൂ എങ്കിൽ മുറിയില്‍ ഒരു ബക്കറ്റ് വെള്ളം വയ്ക്കുക. ഇത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. വെന്‍റിലേഷന്‍ സൗകര്യം ഉറപ്പുവരുത്തുകയും വേണം, അത് പ്രാക്ടിക്കൽ അല്ലെങ്കിൽ കൂടി.

സാധാരണ ഗതിയിൽ മുറിയിലെ ഊഷ്മാവുമായി നമ്മുടെ ശരീരം പൊരുത്തപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഹീറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇതിന്റെ താളംതെറ്റുന്നു. പനിയോ ജലദോഷമോ ഇടയ്ക്കിടെ ഉണ്ടാകാനും ഇതു കാരണമായേക്കാം. ഹീറ്റര്‍ മൂലം പൊള്ളലോ തീപിടുത്തമോ വരെ സംഭവിച്ച കേസുകളുമുണ്ട്. ഒരിക്കലും ഹീറ്ററിനു മുകളില്‍ ഒന്നും വയ്ക്കരുത്. ഹീറ്ററുമായി ഒരകലം എപ്പോഴും സൂക്ഷിക്കുകയും വേണം.

Share This News

Related posts

Leave a Comment