ആഴ്ചയിൽ 1.6 ദശലക്ഷത്തിലധികം ആളുകൾക്ക് ഡിസംബർ 7 മുതൽ ആരംഭിക്കുന്ന സോഷ്യൽ വെൽഫേർ ക്രിസ്മസ് ബോണസ് നൽകും, ആകെ 390 ദശലക്ഷം യൂറോ മൊത്തത്തിൽ ഇതിനായി വേണ്ടിവരും. ഇന്നത്തെ ഏറ്റവും വലിയ ക്രിസ്മസ് ബോണസിന്റെ വിശദാംശങ്ങൾ സാമൂഹിക സംരക്ഷണ മന്ത്രി ഹെതർ ഹംഫ്രീസ് പ്രഖ്യാപിച്ചു.
മുൻവർഷത്തെ കണക്കനുസരിച്ച്, ദീർഘകാല സോഷ്യൽ വെൽഫേർ സ്വീകരിക്കുന്നവരായ Pensioners, People with disabilities, Carers and lone parents എന്നിവർക്ക് 100 ശതമാനം ക്രിസ്മസ് ബോണസ് നൽകും.
ഈ വർഷം പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പെയ്മെന്റ് (പി.യു.പി) സ്വീകരിക്കുന്നവർക്കും ക്രിസ്മസ് ബോണസ് നൽകും, അവർ ഒരു പിയുപി പേയ്മെന്റ് സ്വീകരിച്ചിട്ടുണ്ടെങ്കിൽ – തുടർച്ചയായോ അഥവാ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെയോ – അതുമല്ലെങ്കിൽ മാർച്ച് മുതൽ കുറഞ്ഞത് 4 മാസം (17 ആഴ്ച). ഇങ്ങനെ ഏതെങ്കിലും രീതിയിൽ PUP സ്വീകരിച്ചവർക്കും ക്രിസ്മസ് ബോണസ് ലഭിക്കും. പിയുപിയിൽ ഉണ്ടായിരുന്ന 311,270 ആളുകൾക്ക് ക്രിസ്മസ് ബോണസ് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്, ആകെ 93 മില്യൺ യൂറോ. ഇതിനർത്ഥം ഏകദേശം 90 ശതമാനം പിയുപി സ്വീകർത്താക്കളും (നിലവിൽ 350,000) ഒരു ക്രിസ്മസ് ബോണസ് സ്വീകരിക്കാൻ അർഹരാണ്.
17 ആഴ്ചയായി PUP സ്വീകരിച്ച് അടുത്ത ആഴ്ച ജോലിക്ക് പോകുന്നവർക്കും ക്രിസ്മസ് ബോണസ് ലഭിക്കും, അതായത് പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ് PUP വാങ്ങുന്നവരും ക്രിസ്മസ് ബോണസ്സിന് അർഹരാണ്.