സൈക്കിയാട്രിക് നഴ്സുമാരുടെ അസോസിയേഷൻ ഇന്ന് സമരത്തിന്

അയർലണ്ടിലെ സൈക്കിയാട്രിക് നഴ്സുമാർ ഇന്ന് സമരം ചെയ്യുന്നു. 500 അംഗങ്ങളുള്ള സൈക്കിയാട്രിക് നഴ്സസ് അസോസിയേഷൻ ആണ് ഇന്ന് രാവിലെ ഏഴ് മണിമുതൽ വൈകിട്ട് അഞ്ചു മണിവരെയാണ് സമരം. ഇത് ആംബുലൻസ് സർവിസുകൾ ദോഷമായി ബാധിക്കും.

ഡിഫൻസ് ആർമിയുടെ ആംബുലൻസുകളുടെ വിന്യാസവും ഇതിൽ ഉൾപ്പെടുന്നു. എച്ച്.എസ്.ഇ. PNA യുമായി സഹകരിക്കാത്തതാണ് സമരകാരണം. തൊഴിലാളികൾ അവർക്ക് ഇഷ്ടമുള്ള തൊഴിലാളി സംഘടനയിൽ ചേരുന്നത് ആ സംഘടനാ അവർക്ക് വേണ്ടി വാദിക്കും എന്ന് ഉറപ്പുള്ളതുകൊണ്ടാണ്. എന്നാൽ PNA തങ്ങളുടെ അംഗങ്ങൾക്ക് വേണ്ടി സംസാരിക്കാൻ എച്ച്.എസ്.ഇ. കൂട്ടാക്കുന്നില്ല എന്നാരോപിച്ചാണ് സമരം.

എന്നാൽ മറ്റൊരു യൂണിയനെ കൂടി അംഗീകരിക്കുമ്പോൾ ദേശീയ ആംബുലൻസ് സർവീസുമായി നിലവിലുള്ള നല്ല ബന്ധം താറുമാറാകുമെന്ന് എച്ച്എസ്ഇ പറയുന്നു.

മറ്റ് യൂണിയനുകൾ ചെയ്യുന്നതുപോലെ, യൂണിയൻ സബ്സ്ക്രിപ്ഷനുകളുടെ ഫീസ് പേയ്റോൾ സംവിധാനത്തിലൂടെ പിടിക്കുന്നതും എച്ച്.എസ്.ഇ. വിസമ്മതിച്ചിട്ടുണ്ട്.

ദേശീയ ആംബുലൻസ് സർവീസിലെ 1800 സ്റ്റാഫിൻറെ 500 പേരെ മാത്രമേ PNA പ്രതിനിധാനം ചെയ്യുന്നുള്ളൂ. അവശേഷിക്കുന്നവരിൽ മിക്കതും SIPTU അംഗങ്ങളാണ്.

Share This News

Related posts

Leave a Comment