അയർലണ്ടിൽ വസിക്കുന്നവർക്ക് പുതിയ ഒരു സന്തോഷ വാർത്ത കൂടി. ഈ നവംബർ മുതൽ രണ്ടു രക്ഷിതാക്കൾക്കും ശമ്പളത്തോടു കൂടിയ അവധി ലഭിക്കും. നിലവിൽ അമ്മമാർക്ക് മാത്രമാണ് ശമ്പളത്തോടു കൂടിയ പേരന്റൽ ലീവ് ലഭിക്കുന്നത്. എന്നാലിനി പിതാക്കന്മാർക്കും ശമ്പളത്തോടു കൂടിയ പേരന്റൽ ലീവ് ലഭിക്കും. രണ്ടു ആഴ്ചയാണ് ശമ്പളത്തോടു കൂടിയ പേരന്റൽ ലീവ് ലഭിക്കുക. ഈ നിയമം നിലവിൽ വരുന്നതോടുകൂടി പിതാക്കന്മാർക്കും ശമ്പളത്തോടു കൂടിയ പേരന്റൽ ലീവ് ലഭിക്കും.
ഈ അവധി കുട്ടിയുണ്ടായി ഉടനെ തന്നെ എടുക്കണമെന്നില്ല. കുഞ്ഞിന്റെ ജനനത്തിനു ശേഷം ആദ്യത്തെ ഒരു വർഷത്തിനിടയിൽ എപ്പോൾ വേണമെങ്കിലും ഇത് ലഭ്യമാക്കാം. മാതാപിതാക്കന്മാർക്ക് രണ്ടു പേർക്കും വെവ്വേറെയായി ഏഴ് ആഴ്ച വീതം ശമ്പളത്തോടു കൂടിയ പേരന്റൽ ലീവ് ബെനെഫിറ്റ് ലഭിക്കും. എന്നാൽ ഇത് ക്രമേണയായി അടുത്ത മൂന്ന് വർഷത്തിനിടയിൽ ആയിരിക്കും പ്രാബല്യത്തിൽ വരുക.
ഒരു വർഷത്തിൽ 60,000 മാതാപിതാക്കൾക്ക് ഈ പദ്ധതിയിൽ നിന്ന് പ്രയോജനം നേടാനാകുമെന്ന് സർക്കാർ കണക്കാക്കുന്നു. ഇതുമൂലം രണ്ട് മാതാപിതാക്കളുമായി കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിക്കും.