ഡിപ്പാർട്മെന്റ് ഓഫ് എംപ്ലോയ്മെന്റ് അഫയേഴ്സ് ആൻഡ് സോഷ്യൽ പ്രൊട്ടക്ഷനാണ് ഇത്തവണ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുറച്ചു ദിവസമായി പലർക്കും ഫോൺ കോളുകൾ ലഭിക്കുന്നതായി പരാതി ലഭിച്ചതായി ഡിപ്പാർട്മെന്റ് അറിയിച്ചു.
തങ്ങളുടെ പബ്ലിക് സർവീസ് കാർഡും അല്ലെങ്കിൽ പാസ്പോർട്ട് താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ് എന്നാണ് ഫോണിലൂടെയുള്ള അറിയിപ്പ്. ഇതിനെപറ്റി വിശദമായി അറിയാനും പ്രശ്നം പരിഹരിക്കാനും തിരിച്ചു വിളിക്കാൻ ഉപഭോക്താക്കളോട് തട്ടിപ്പുകാർ പറയുന്നു.
ഡിപ്പാർട്മെന്റ് ഓഫ് എംപ്ലോയ്മെന്റ് അഫയേഴ്സ് ആൻഡ് സോഷ്യൽ പ്രൊട്ടക്ഷനിൽ നിന്നാണ് വിളിക്കുന്നതെന്നും ഇവർ പറയും. എന്നാൽ, ഡിപ്പാർട്മെന്റ് ഇങ്ങനെ ഒരു കോൾ വിളിക്കാറില്ലെന്നും ഇതുവരെ വിളിച്ചിട്ടില്ലെന്നും അതിനാൽ തന്നെ ഈ വിധത്തിലുള്ള ഫോൺ കോളുകൾ ലഭിക്കുന്നവർ ഫോണിലുള്ള സംസാരം ഉടനെ തന്നെ അവസാനിപ്പിക്കണമെന്നും തിരിച്ച് വിളിക്കരുതെന്നും ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി.
ഇത്തരത്തിൽ എന്തെങ്കിലും ഫോൺ കോൾ ലഭിക്കുന്നവർക്ക് കൂടുതൽ ആശങ്കയുണ്ടെങ്കിൽ 071 9193 302 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.