കൊറോണ കാലം നൽകിയ വിരസതകൾക്കു വിരാമം നൽകി വർണക്കൂട്ടുകളുടെ ചെപ്പു തുറന്നൊരു മത്സര ആഘോഷത്തിന് കൗണ്ടി ഗോൾവേയിലെ കുട്ടികൾ തയ്യാറെടുക്കുന്നു. ഈ വർഷം ഓൺലൈൻ ആയി നടത്തപെടുന്ന GICC ഇൻസ്പിറേഷൻ 2021 കളറിംഗ് ആൻഡ് ഡ്രോയിങ് മത്സരം അടുത്ത ശനിയാഴ്ച (മാർച്ച് 27 ) – ഉച്ചയ്ക്ക് 12 മണിമുതൽ 2 മണി വരെ നടത്തപ്പെടുന്നു.
കൗണ്ടി ഗോൾവേയിലുള്ള 5 വയസു മുതൽ 15 വയസ്സുവരെയുള്ള ഏതൊരു കുട്ടിയ്ക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. തികച്ചും അനൗപചാരികവും എന്നാൽ കുട്ടികളിൽ പ്രോത്സാഹനവും ആവേശവും
നൽകുന്നതിനായി സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ മാർച്ച് 25 നു മുമ്പായി താഴെ കൊടുത്തിരിക്കുന്ന
ലിങ്കിലൂടെ ഓൺലൈൻ ആയി രെജിസ്ട്രേഷൻ നടത്താവുന്നതാണ്. 3 വിഭാഗങ്ങളായി നടത്തപെടുന്ന മത്സരത്തിലേയ്ക് കൗണ്ടി ഗോൾവേയിലെ എല്ലാ കുട്ടികളെയും GICC സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ രെജിസ്ട്രേഷൻ ഫോമിലൂടെയും പിന്നീട് നൽകുന്ന പൊതു നിയമാവലിയിലൂടെയും ലഭ്യമാകുന്നതാണു്.
CLICK HERE TO REGISTER
മാതാപിതാക്കൾ മത്സരത്തിന് വേണ്ടി കുട്ടികൾക്ക് വേണ്ട സൗകര്യങ്ങൾ മാത്രം ലഭ്യമാക്കണമെന്ന് GICC അഭ്യർത്ഥിക്കുന്നു.
കുട്ടികളുടെ തനതായ അഭിരുചിയും,ഭാവനയും, ക്രിയാത്മകതയും അവരുടെ സൃഷ്ടികളിൽ പ്രതിഫലിക്കട്ടെ.
വിജയികൾക്ക് GICC നടത്തുന്ന ഏറ്റവും അടുത്ത പൊതുപരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യപ്പെടുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ജോസഫ് തോമസ് – 0877765728
ജോസ് സെബാസ്റ്റ്യൻ- 0876450033
റോബിൻ ജോസ് – 0876455253
എന്നിവരിൽ നിന്നോ indiansingalway@gmail.com എന്ന ഇമെയിൽ മുഖേനയോ ലഭ്യമാണ്.
പരിമിതികളും നമുക്ക് അവസരങ്ങളാകട്ടെ ! എല്ലാ കുട്ടികൾക്കും GICC യുടെ വിജയാശംസകൾ.
.
Share This News