ജന പങ്കാളിത്തം കൊണ്ടും, സങ്കടനാ മികവുകൊണ്ടും കഴിഞ്ഞ വർഷത്തെ മെഗാമേളയുടെ ആവേശം ഉൾക്കൊണ്ടുകൊണ്ട്, രണ്ടാമത് മൈൻഡ് മെഗാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു.
ജൂൺ ഒന്നിന് ഡബ്ലിൻ എയർപോർട്ടിന് സമീപത്തുള്ള അൽസാ സ്പോർട്സ് സെന്ററിൽ (Alsaa sports centre, K67 YV06) നടക്കുന്ന മെഗാമേളയിൽ മലയാളികളുടെ പ്രിയപ്പെട്ട സിനിമാതാരം അനു സിത്താര മുഖ്യാതിഥിയായി എത്തും.
രാവിലെ ഒന്പതുമണി മുതൽ രാത്രി ഒന്പതുമണി വരെ നീളുന്ന പരുപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങളും, ഫാഷൻ ഷോയും, വടംവലിയും, ചെണ്ടമേളവും, ഗാനമേളയും, ഡിജെ പാർട്ടിയും ഉൾപ്പെടെ നിരവധി കലാകായിക പ്രകടനങ്ങളും ഉൾപ്പെടുന്നു.
അയർലണ്ടിലെ പ്രമുഖ ഭക്ഷണശാലകളുൾപ്പെടെ 25ഓളം സ്റ്റാളുകളും, ബൗൺസി കാസ്റ്റിൽ, അഡ്വെഞ്ചർ റൈഡുകൾ ഒക്കെയായി ഒരു അവിസ്മരണീയ അനുഭമായിരിക്കും മൈൻഡ് മെഗാമേള എന്ന് ഭാരവാഹികൾ പ്രത്യാശ പങ്കുവെയ്ക്കുന്നു.
ചിൽഡ്രൻസ് ഹെൽത് ഫൗണ്ടേഷൻ ഓഫ് അയർലണ്ടിനെ സഹായിക്കുന്നതിനുവേണ്ടി നടത്തുന്ന മൈൻഡ് മെഗാമേളയിലേക്കു എല്ലാ ഐറിഷ് മലയാളികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതിനോടൊപ്പം മെഗാമേളയുടെ സുഗമമായ നടത്തിപ്പിനു https://mindireland.org/events…/car-parking-ticket/booking എന്ന ലിങ്കിൽനിന്നു എത്രെയും പെട്ടന്ന് നിങ്ങളുടെ കാർപാർക്കിങ് ടിക്കറ്റ് എടുക്കണമെന്ന് മൈൻഡ് ഭാരവാഹികൾ അറിയിച്ചു.